മറഞ്ഞിരിക്കുന്ന മരംവെട്ടുകാര്‍ ആരെല്ലാം?; പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമോ?

cp
SHARE

സംസ്ഥാനത്താകെ പട്ടയഭൂമിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ മാഫിയ സംഘം മുറിച്ചു കടത്തിക്കഴിഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പിന്‍ബലത്തിലായിരുന്നു മരംമുറി. ഈ ഉത്തരവാണ് കര്‍ഷക ക്ഷേമ ംമുന്‍നിര്‍ത്തിയുള്ളതായിരുന്നു എന്ന് ഇപ്പോളത്തെ റവന്യൂമന്ത്രി പറയുന്നത്.  പട്ടയഭൂമിയില്‍ മരം മുറിക്കാന്‍ അനുവാദം വേണമെന്നത് കര്‍ഷകരുടെ ആവശ്യമാണ് എന്നത് മന്ത്രി പറയുന്നത് ശരി. പക്ഷേ നാലുമാസം ആയുസുള്ള ഒരു ഉത്തരവാണോ ഈ വലിയ പ്രശ്നത്തിന് പരിഹാരമായി ഇടതു സര്‍ക്കാര്‍ കണ്ടത്. ഈ നാലുമാസം കൊണ്ട് കര്‍ഷകരുടെ പ്രശ്നം പരിഹരിക്കപ്പെട്ടോ. അതല്ല, ആര്‍ക്കോ ചിലര്‍ക്ക് വേണ്ടി മാത്രമിറക്കിയ ഉത്തരവാണെങ്കില്‍ അതിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമോ ? മറഞ്ഞിരിക്കുന്ന മരംവെട്ടുകാര്‍ ആരെല്ലാം ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...