ജീവിതം വഴിമുട്ടുമെന്ന ആകുലതയോ? അകത്തിരിക്കാന്‍ മടിയെന്തിന്..?

counter-point
SHARE

സമ്പൂര്‍ണ ലോക്‌ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യാത്രാനുവാദത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. ഇ പാസിനായി ഒറ്റദിവസം കൊണ്ട് ഒരു ലക്ഷത്തോളം അപേക്ഷകളെത്തിയതോടെ പോലീസും നിലപാട് കടുപ്പിച്ചു. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കാനാവില്ലെന്ന് ഡിജിപി പറയുന്നു. പക്ഷേ ദിവസക്കൂലിക്കാരടക്കമുള്ളവര്‍ ജീവിതം വഴിമുട്ടുമെന്ന് ആകുലപ്പെടുന്നു. സാമൂഹ്യഅകലവും സമ്പര്‍ക്ക നിയന്ത്രണവും മഹാമാരിയെ നേരിടുന്നതില്‍ മുഖ്യമാണെന്ന് ഇനിയാരും നമുക്ക് പറഞ്ഞുതരേണ്ടതില്ല. എന്നിട്ടും അനാവശ്യയാത്രയ്ക്ക് നാം ഇറങ്ങിപ്പുറപ്പെടുന്നുണ്ടോ. മരണക്കണക്കുകള്‍ അനുദിനം പെരുകിവരുമ്പോള്‍  ജീവഭയമുള്ളവര്‍ അനാവശ്യമായി പുറത്തിറങ്ങുമോ.? വരുമാനത്തെക്കുറിച്ചുള്ള ആശങ്കയാണോ ആളുകളെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നത്. അടച്ചിടലില്‍ ആശങ്കയെന്തിന്…?

MORE IN COUNTER POINT
SHOW MORE
Loading...
Loading...