കോവിഡിൽ രാജ്യം കിതയ്ക്കുന്നതെന്തുകൊണ്ട് ?

counter-point-april-25
SHARE

ഈ ജനുവരിയില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിലാണ് ഇന്ത്യ കോവിഡ് മഹാമാരിയെ പരാജയപ്പെടുത്തിയത് എങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തോട് പറഞ്ഞത്.  ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് ഇന്ത്യ നേടിയ വിജയത്തിന്‍റെ കാരണമായി അദ്ദേഹം പറഞ്ഞത് കൃത്യമായ ആസൂത്രണമായിരുന്നു. ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്‍റെയാകെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാനും തന്‍റെ രാജ്യത്തിനായി എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നരേന്ദ്രമോദി ഇത് പറഞ്ഞ് മൂന്നു മാസത്തിനിപ്പുറം ഒറ്റദിവസം മൂന്നര ലക്ഷം രോഗികളാണ് ഇന്ത്യയില്‍. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 26.82 ലക്ഷവും. രാജ്യതലസ്ഥാനത്ത് ജനങ്ങള്‍ ഓക്സിജനും ആശുപത്രി കിടക്കകള്‍ക്കുമായി പരക്കം പായുന്നു. മോദി സര്‍ക്കാരാവട്ടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്ന തിരക്കിലും. കൗണ്ടര്‍ പോയിന്‍റ് പരിശോധിക്കുന്നു, രാജ്യം കിതയ്ക്കുന്നതെന്തുകൊണ്ട്.. വീഡിയോ കാണാം.. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...