കൊന്ന് കെട്ടിത്തൂക്കിയതോ? മന്‍സൂര്‍ വധക്കേസ് പ്രതി മരിച്ചതെങ്ങനെ?

cp
SHARE

രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത കണ്ണൂരിനെക്കുറിച്ച്, അതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് കേരളം ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ, അതുമായി ബന്ധപ്പെട്ട ഒരു വിവാദവും ചര്‍ച്ചയായിരിക്കെയാണ്, ഈ വോട്ടടുപ്പുദിവസം വൈകിട്ട്, അതേ കണ്ണൂരില്‍ 21 വയസുള്ള ഒരു യുവാവ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതികളില്‍ പലരും ഇപ്പോഴും പൊലീസിന് മുന്നിലില്ല. അതിനിടയില്‍ കേള്‍ക്കുന്നത് പ്രതികളില്‍ ഒരാള്‍ തൂങ്ങിമരിച്ചുവെന്നാണ്. പരിശോധനകളില്‍ തെളിയുന്നു, അത് ആത്മഹത്യയല്ലെന്ന സൂചനകള്‍. കുലോത്ത് രതീഷ് എന്ന യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പ്രതിപക്ഷം. അതിന്റെ കാരണമെന്താകാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍. പക്ഷെ പിന്നാലെ സിപിഎം കണ്ണൂര്‍ നേതൃത്വം പറയുന്നു, തെറ്റായി പ്രതിചേര്‍ത്തതില്‍ മനംനൊന്ത് രതീഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്. അപ്പോള്‍ ഉത്തരംകിട്ടേണ്ട ചോദ്യമിതാണ്. രതീഷ് മരിച്ചതെങ്ങനെ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...