ഭരണമാറ്റമോ ഭരണത്തുടർച്ചയോ? ഒടുവിൽ തെളിയുന്ന ചിത്രമെന്ത്?

Counter-Point-72_4_04_21
SHARE

കേരളം നിശബ്ദപ്രചാരണത്തിന്റെ ആദ്യമണിക്കൂറുകളിലാണ്. കലാശക്കൊട്ടിന് വിലക്കായിരുന്നു എങ്കിലും ആവേശമൊരു തുള്ളി ചോരാതെത്തന്നെ മുന്നണികളും അണികളും പരസ്യപ്രചാരണം അവസാനിപ്പിച്ചു. റോ‍ഡ്ഷോകളായിരുന്നു നാടാകെ. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ റോഡ്ഷോ, കോഴിക്കോട്ടും തിരുവനന്തപുരത്തുമെല്ലാം രാഹുല്‍ഗാന്ധി. കേന്ദ്രനേതാക്കളുടെ കരുത്തില്‍ എന്‍ഡിഎയും. ഇനി രണ്ട് രാത്രിയും ഒരു പകലും പിന്നിട്ടാല്‍ ഈ നാട് ബൂത്തിലെത്തും. 140 എംഎല്‍എമാരെ തിരഞ്ഞെടുക്കും. ഇ.വി.എമ്മില്‍ പതിയുന്ന ആ വിരലുകള്‍ തീരുമാനിക്കും ഇവിടെ ഭരണമാറ്റമോ ഭരണത്തുടര്‍ച്ചയോ എന്ന്. അപ്പോള്‍ ഒടുവിലെ ചിത്രമെന്താണ്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...