സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് ഷാ; ചോദ്യങ്ങള്‍ വെല്ലുവിളിയാകുന്നുണ്ടോ?

cp
SHARE

സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നേരിട്ട് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന മൊഴി ഹൈക്കോടതിയില്‍ എത്തിയതിന്‍റെ പിറ്റേന്ന് തിരഞ്ഞെടുപ്പു രംഗത്ത് സ്വര്‍ണക്കടത്ത് വിഷയം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശംഖുമുഖത്ത് മുഖ്യമന്ത്രിയോട് ഉന്നയിച്ച ചോദ്യം , മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് വിശദീകരിക്കാന്‍ ഷാ പിണറായി വിജയനെ വെല്ലുവിളിച്ചു. സ്പീക്കര്‍ക്കെതിരായ രണ്ട് പ്രതികളുടെ മൊഴിയോടെ സ്വര്‍ണ, ഡോളര്‍ കടത്ത് കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. ശരിയെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയാകെ പിടിച്ചുകുലുക്കാവുന്ന സംഭവം. അതല്ല കെട്ടുകഥയാണെങ്കില്‍ കേന്ദ്ര ഏജന്‍സികളെ വീണ്ടും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതും. അമിത് ഷാ യുടെ ചോദ്യങ്ങള്‍ സര്‍ക്കാരിന് വെല്ലുവിളിയാകുന്നുണ്ടോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...