വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടോ?; വ്യാജവോട്ടര്‍ ആരുടെ തന്ത്രം?

cp
SHARE

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് അടിസ്ഥാനമാവേണ്ടത് പിഴവുകളോ ക്രമക്കേടുകളോ ഇല്ലാത്ത വോട്ടര്‍ പട്ടികയാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന കേരളത്തിലെ വോട്ടര്‍ പട്ടികയില്‍  വലിയ തോതില്‍ വ്യാജവോട്ടര്‍മാരുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ പറയുന്നു. 66 മണ്ഡലങ്ങളിലെ രണ്ടു ലക്ഷത്തിലധികം വ്യാജവോട്ടര്‍മാരുടെ വിവരമടക്കം പ്രതിപക്ഷനേതാവ് നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക പരിശോധനയില്‍ ശരിയെന്ന് കണ്ടെത്തിയതായി ടിക്കാറാം മീണ സ്ഥിരീകരിച്ചു.  മൂവായിരത്തില്‍ താഴെ വോട്ടുകള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന നിരവധി മണ്ഡലങ്ങളുള്ള കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ നടത്താന്‍ ഈ കള്ളവോട്ടിനാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിങ് ഓഫിസറുടെ കാൽവെട്ടുമെന്ന് ജനപ്രതിനിധി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുള്ള നാടാണ് നമ്മുടേത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, വ്യാജവോട്ടര്‍ ആരുടെ ബുദ്ധി ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...