തിരക്കിട്ട് സ്ഥാനാർത്ഥി ചർച്ചകൾ; ഇളവുകൾ നൽകൽ മാത്രമോ നിബന്ധന‍?

cp
SHARE

നിയമസഭാതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തിരക്കിലാണ് മുന്നണികള്‍. തുടര്‍ച്ചയായി രണ്ടു തവണവിജയിച്ചവരെ വീണ്ടും മല്‍സരിപ്പിക്കേണ്ടതില്ലെന്നാണ് സി.പി.എം ആദ്യമേ പ്രഖ്യാപിച്ച ധാരണ. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകളുടെ ആദ്യദിനം തന്നെ ഇതില്‍ ഇളവാവശ്യപ്പെട്ട് ജില്ലാകമ്മിറ്റികള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി.സുധാകരനെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സി.പി.ഐ മൂന്നു തവണയില്‍ കൂടുതല്‍ എം.എല്‍.എ ആയവരെ മല്‍സരിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ തുടരുകയാണ്. അതേസമയം അഞ്ചു തവണ ജയിച്ചവരെയെങ്കിലും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെടുകയാണ് കോണ്‍ഗ്രസിലെ യുവനേതാക്കള്‍. ബി.ജെ.പി. പൊതുമാനദണ്ഡ‍ങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇളവു നല്‍കാന്‍ മാത്രമാണോ നിബന്ധനകള്‍?

MORE IN COUNTER POINT
SHOW MORE
Loading...
Loading...