ധനമന്ത്രി കേരളത്തോട് കള്ളം പറഞ്ഞോ? കിഫ്ബിയില്‍ ഉന്നമിട്ടതെന്ത്?

cp
SHARE

കിഫ്ബി വിവാദത്തില്‍ നിലപാട് തിരുത്തിയും കുറ്റംസമ്മതിച്ചും ധനമന്ത്രി തോമസ് ഐസക്. താന്‍ പുറത്തുവിട്ടത് സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ടിലെ വിവരങ്ങളാണെന്ന് മന്ത്രിക്ക് തുറന്നുപറയേണ്ടിവന്നു. നിയമസഭയില്‍  വയ്ക്കേണ്ടേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് അവകാശലംഘനമാണെന്നും എന്നാല്‍ സഭയില്‍ നേരിടുമെന്നുമാണ് പുതിയ നിലപാട്. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ധനമന്ത്രിപുറത്തുവിട്ടതെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തിന്‍റെ  രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം . സത്യപ്രതി‍ജ്ഞാ ലംഘനവും ഭരണഘടനാലംഘനവും നടത്തുന്ന ധനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന്  പ്രതിപക്ഷനേതാവ് . ചട്ടങ്ങളല്ല വികസനം ചര്‍ച്ച ചെയ്യൂവെന്ന് ധനമന്ത്രിയുടെ മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കിഫ്ബിയില്‍ ധനമന്ത്രി ഉന്നമിട്ടതെന്ത്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...