ശിവശങ്കര്‍ എല്ലാമറിഞ്ഞോ? കോടി വാങ്ങിയോ?; സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടോ?

Counter-Point_11_11
SHARE

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ഗുരുതരമായ ആരോപണവുമായി ഇ.ഡി. കോടതിയില്‍. സ്വപ്നസുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് പദ്ധതി ക്രമക്കേടിലെ പ്രതിഫലമായിരുന്നുവെന്ന് സ്വപ്ന സമ്മതിച്ചുവെന്നാണ് ഇ.ഡി. റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് എം.ശിവശങ്കറിന്റെ അറിവോടെയും സഹകരണത്തോടെയുമായിരുന്നു. ഇതു കൂടാതെ ലൈഫ്, കെഫോണ്‍ പദ്ധതികളിലെ നിര്‍ണായകവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നസുരേഷിന് കൈമാറിയതിനു തെളിവുകളുണ്ടെന്നും ഇ.ഡി. റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചു. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ അദ്ദേഹത്തിന്റെ ടീമിനും സ്വര്‍ണക്കടത്ത് അറിയാമായിരുന്നുവെന്ന സ്വപ്നയുടെ മൊഴിയും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു, മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി അഴിമതി നടത്തിയെങ്കില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...