സിബിഐയെ പടിക്കു പുറത്താക്കണോ? രാഹുല്‍ പറ‍ഞ്ഞിട്ടോ നിലപാടുമാറ്റം ?

cp
SHARE

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തതുപോലെ സിബിഐയെ വിലക്കാന്‍ കേരളം ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ട് ദിവസങ്ങള്‍ അധികമായില്ല. പക്ഷേ ഇപ്പോള്‍ പാര്‍ട്ടി നിലപാട് മാറ്റിയിരിക്കുന്നു. സിബിഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതാണ് നിലപാട് മാറ്റത്തിന് കാരണമായി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ സര്‍ക്കാരിലെ ഉന്നതകര്‍ കുടുങ്ങുമെന്നായപ്പോളാണ് ഈ വീണ്ടുവിചാരമെന്ന് യുഡിഎഫും ബിജെപിയും ആരോപിക്കുന്നു. ഏതായാലും കേരളം മാത്രമല്ല, സിബിഐയോടുള്ള ഈ വിയോജിപ്പ് പരസ്യമാക്കിയിട്ടുള്ളത്.   ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത നഷ്‍പ്പെടുകയാണോ ? സിബിഐയെ കേരളം പടിക്കുപുറത്താക്കണോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...