ജോസിന്‍റെ ചടുല നീക്കങ്ങള്‍ യുഡിഎഫിന് ചങ്കിടിപ്പേറ്റുന്നോ?

cp
SHARE

ഇടത്തുചാഞ്ഞ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ചടുലവേഗത്തില്‍. ഇടതുകൂട്ടുകെട്ട് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി സിപിഎം ആസ്ഥാനമായ  എ.കെ.ജി സെന്‍ററിലും സിപിഐ ആസ്ഥാനമായ എം എന്‍ സ്്മാരകത്തിലും എത്തി. കൂടിക്കാഴ്ചക്കെത്തിയ ജോസ് കെ മാണിയെ യാത്രയക്കാന്‍ എ.കെ.ജെ സെന്‍ററിന്റെ പടിവരെയെത്തി സിപിഎം സംസ്ഥാന സെക്രട്ടറി. ബാര്‍കോഴ ഇപ്പോള്‍ ഒരു വിഷമേ അല്ലെന്നും നോട്ടണ്ണല്‍ മെഷീന്‍ അവിടെ ഉണ്ടോ എന്ന് മാധ്യമങ്ങള്‍ തതന്നെ പോയി നോക്കാനും കോടിയേരി പറഞ്ഞു.  തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗികമായ മുന്നണി  പ്രവേശനമുണ്ടാകുമെന്നും ജോസ് കെ മാണി ഉറപ്പിച്ച് പറയുന്നു. യുഡിഎഫ് എങ്ങനെയാണ് കെ.എം മാണിയെ ചേര്‍ത്തുപിടിച്ചതെന്ന് ഓര്‍മിപ്പിച്ചു രമേശ് ചെന്നിത്തല. കെ.എം.മാണി ഒരു ഒാഫീസിലും പോയി കാത്തുനിന്ന് ആരെയും മുഖംകാണിച്ചിട്ടില്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസിന്‍റെ ചടുല നീക്കങ്ങള്‍ യുഡിഎഫിന്  ചങ്കിടിപ്പേറ്റുന്നോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...