ഭൂമി ഇ‌ടപാടും റെയ്ഡും കള്ളപ്പണവും; ഏറ്റുമുട്ടി പി.ടി.തോമസും എ.എ.റഹീമും

pt-thomas
SHARE

വസ്തു ഇടപാടില്‍ പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കാന്‍ പി.ടി.തോമസ് എംഎല്‍എ എത്തിയ ഇടത്ത് നടന്നത് കള്ളപ്പണ ഇടപാടോ? അത് എംഎല്‍എ അറിഞ്ഞോ? വസ്തു ഇടപാട് നടക്കുന്നതിനിടെ ആദായ നികുതി വകുപ്പ് റെയ്ഡിന് വന്നതെങ്ങനെ? ആദായനികുതി വകുപ്പ് എത്തിയപ്പോള്‍ എംഎല്‍എ തിരക്ക് പിടിച്ച് സ്ഥലത്തുനിന്ന് പോയോ? ഈ ചോദ്യങ്ങള്‍ക്കാണ് നമ്മളിന്ന് ഉത്തരങ്ങള്‍ തേടുന്നത്. എറണാകുളം ഇടപ്പള്ളിയിലെ നിരാശ്രയരായ ഒരു കുടുംബത്തിന് വീട് നല്‍കാനുള്ള മധ്യസ്ഥ ശ്രമത്തിനാണ് പോയതെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നുവെന്നും പി.ടി.തോമസ് വിശദീകരിക്കുന്നു. 

നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. എന്നാല്‍ ഗുരുതര ആരോപണമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഉന്നയിക്കുന്നത്. കള്ളപ്പണസംഘങ്ങളുടെ തലവനാണ് പിടി തോമസ് എന്നാണ് പുറത്തുവരുന്ന വിവരമെന്ന് റഹീം. സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം. വിവാദത്തില്‍ ഇനിയും വ്യക്തതയില്ലാത്ത ഭാഗമേതാണ്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...