എട്ട് മണിക്കൂർ എൻ.ഐ.എയുടെ മുന്നിൽ; ചോദ്യങ്ങളില്‍ കുരുങ്ങുമോ മന്ത്രി?

cp17-09-20-kt-jaleel
SHARE

കൃത്യം ഒരാഴ്ച മുമ്പാണ് മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ സമയത്ത് ചോദ്യംചെയ്തത്. പിന്നെ തൊട്ടടുത്തദിവസം രാവിലെയും. ആലപ്പുഴ അരൂരില്‍ ഔദ്യോഗികവാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ കാറില്‍ രഹസ്യമായി ഇഡി ഓഫിസില്‍ വന്നുപോയ ജലീല്‍ പിന്നീട് അതേക്കുറിച്ച് പറഞ്ഞത് ഒരു ധര്‍മയുദ്ധത്തെക്കുറിച്ചാണ്. മറയ്ക്കാനുള്ളത് മറച്ചുപിടിച്ചും പറയാനുള്ളത് പറഞ്ഞുമാണ് ധര്‍മയുദ്ധം ജയിച്ചതെന്ന്. 

ഒരാഴ്ചയ്ക്കിപ്പുറം രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സിയായ എന്‍ഐഎ മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നു. മറയ്ക്കാന്‍ മന്ത്രി ശ്രമിച്ചു. ഇക്കുറിയും സ്വകാര്യവാഹനം. നേരം വെളുക്കുംമുമ്പേ എന്‍ഐഎ ഓഫിസിലെത്തുകയും ചെയ്തു. പക്ഷെ ധര്‍മയുദ്ധത്തിന്റെ ഈ ഭാഗത്ത് മറച്ചുപിടിക്കല്‍ ശ്രമം മനോരമ ന്യൂസിന് മുന്നില്‍ അമ്പേ പരാജയപ്പെട്ടു. 

രാവിലെ ആറുമണിക്ക് ആലുവ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ.എം.യൂസഫിന്റെ കാറില്‍ എത്തിയ മന്ത്രി എട്ടുമണിമുതല്‍ ചോദ്യംചെയ്യലിന് വിധേയനായി. വൈകിട്ട് അഞ്ചിന് പൂര്‍ത്തിയാക്കി മടങ്ങി. ഖുറാന്‍ തൊട്ട് സത്യംചെയ്യാന്‍ തയാറുണ്ടോയെന്ന ചോദ്യം അവിടെയിരുന്നും ജലീല്‍ ഉന്നയിക്കുന്നു. അപ്പോള്‍ ധര്‍മയുദ്ധം രണ്ടാം ഭാഗത്തില്‍ മന്ത്രി ജലീല്‍ ശ്രമിച്ചതെന്താണ്? ക്യാമറയില്‍ കുടുങ്ങിയ മന്ത്രി ചോദ്യങ്ങളില്‍ കുരുങ്ങുമോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...