കലാപഭൂമിയായി കേരളം: നിലപാടിൽ ഉറച്ച് മന്ത്രിയും സിപിഎമ്മും: ഇത് സ്വീകാര്യമോ..?

cp-01
SHARE

കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി ക.െടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സമരത്തില്‍ കേരളം കലാപഭൂമിയായി. എന്നാല്‍ പ്രതിപക്ഷം സമരം തീവ്രമാക്കുമ്പോഴും ജലീലിനെ സംശയിക്കാന്‍ സിപിഎമ്മോ മുഖ്യമന്ത്രിയോ മുതിരുന്നില്ല . മാത്രവുമല്ല അന്വേഷണ ഏജന്‍സയുടെ വിശ്വാസ്യതയില്‍ പാര്‍ട്ടി സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെയും നിലപാട്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും ഈ നിലപാട് കേരളത്തിലെ പൊതുസമൂഹത്തിന് സ്വീകാര്യമാണോ ?രാജ്യദ്രോഹക്കുറ്റത്തില്‍ സംശയത്തിന്‍റെ നിഴലില്‍ വന്നതിനെക്കുറിച്ച് മന്ത്ര്ി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ടതില്ലേ ?ഇത്രഗുരുതരമായ ആക്ഷേപം നേരിടുന്ന മന്ത്രിയില്‍ നിന്ന് വിശദീകരണം പോലും തേടാന്‍ മുഖ്യമന്ത്രി തയാറാവാത്തതെന്ത് ? അതോ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അന്വേഷണ  ഏജന്‍സികളെ ഉപയോഗിച്ച് ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണോ?  ജലീല്‍ മന്ത്രിസ്ഥാനമൊഴിയണോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...