കോടികളുടെ കമ്മിഷന്‍ ആര്‍ക്കൊക്കെ? ഈ നഷ്ടം ആരുടെ ചുമലില്‍?

counter-image
SHARE

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനോട് മുഖ്യമന്ത്രിയുെട പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കാണാന്‍ യുഎഇ കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചതായി എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍.   എന്നാല്‍ യൂണിടാക് കോണ്‍സല്‍ ജനറലിനാണ് കമ്മിഷന്‍ നല്‍കിയതെന്നും ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം അദ്ദേഹത്തിന്‍റെ  സമ്മാനമാണെന്നും സ്വപ്ന കോടതിയി്ല്‍. എന്തായാലും ലൈഫ് പദ്ധതി വഴി കോടികള്‍ കമ്മിഷനായി വഴി മാറിയെന്നു വ്യക്തമായി. അതിനിടെ പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നല്‍കാന്‍ തയാറാകാതിരുന്ന പദ്ധതിയുടെ ധാരണാപത്രം പുറത്തു വന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണം പിണറായിയുടെ രണ്ടാം ലാവലിന്‍ എന്ന് യുഡിഎഫ്.

എട്ട് കോടിയുടെ അഴിമതിയാണ് നടന്നതെന്നും മുഖ്യമന്ത്രിയ്ക്കും മന്ത്രി എ.സി.മൊയ്തീനും ഇടപാട് അറിയാമെന്നും വിവാദ കെട്ടിടം സന്ദര്‍ശിച്ച ശേഷം യു.ഡി.എഫ് സംഘം ആരോപിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലൈഫ് പദ്ധതിയിലെ കോടികളുടെ കമ്മിഷന്‍ ആരുടെ നഷ്ടം?

MORE IN COUNTER POINT
SHOW MORE
Loading...
Loading...