സ്വപ്നയുടെ വാദം വിശ്വസിക്കണോ? സർക്കാരിനേറ്റ കരിനിഴൽ നീങ്ങുന്നില്ലേ?

counter-point
SHARE

കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. രാജ്യസുരക്ഷയ്ക്ക് ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ, അഞ്ചുദിവസം പൂര്‍ണമായി കാണാമറയത്തിരുന്ന സ്വപ്ന സുരേഷ് ഇന്ന് ശബ്ദരൂപത്തിലും മുന്‍കൂര്‍ ജാമ്യാപേക്ഷ രൂപത്തിലും കേരളത്തിന്  മുന്നിലെത്തി. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് വിശദീകരിച്ച അവര്‍ തനിക്ക് മുഖ്യമന്ത്രിയടക്കം ഉന്നതവ്യക്തികള്‍ ആരുമായും ഒരു ബന്ധവുമില്ലെന്നും പറഞ്ഞു. ഒപ്പം ഒാഡിയോ സന്ദേശത്തിലും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും സ്വപ്ന പറയുന്ന ഒന്നുണ്ട്.  കേരളസര്‍ക്കാര്‍ ഐടി വകുപ്പിലെ സ്പേസ് പാര്‍ക്കില്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്‍റായിരിക്കെ അവര്‍ യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരിയുമാണ്. വര്‍ക്ക് ഓണ്‍ റിക്വസറ്റ് ബേസിസിലാണ് കോണ്‍സുലേറ്റിലെ സേവനം തുടരുന്നതത്രെ. ഈ സേവനത്തിന്‍റെ ഭാഗമായി   കോണ്‍സുലേറ്റില്‍ നിന്നാവശ്യപ്പെട്ടതനുസരിച്ച് താന്‍ കോണ്‍സുലേറ്റിലേക്ക് വന്ന വിവാദ ബാഗേജ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അവര്‍ സമ്മതിക്കുന്നു. 

ഉന്നതബന്ധങ്ങളില്ലെന്ന ആരോപണവിധേയയുടെ അവകാശവാദം അപ്പാടെ വിശ്വസിക്കാനാവുമോ ? മുഖ്യമന്ത്രിയുടെ ഓഫീസ് സംശയാതീതമാകണമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ സര്‍ക്കാരിലെ മുഖ്യഘടകകക്ഷിയായ സിപിഐയുടെ നേതാവ് കാനം രാജേന്ദ്രനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് മേല്‍ വീണ കരിനിഴല്‍ നീങ്ങുന്നില്ലേ ? മുഖ്യമന്ത്രിയുടെ ഓഫീസ് സംശയാതീതമോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...