അതിർത്തിയിലെ സംഘർഷം പറയുന്നതെന്ത്? എന്താണ് സംഭവിക്കുന്നത്?

cp-16
SHARE

ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യത്തിന്‍റെ അക്രമത്തില്‍ കേണലുള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യ. ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടിയത്. ലഡാക്കിലെ ഇന്ത്യ–ചൈന അതിര്‍ത്തിയില്‍ ഒന്നര മാസത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് പ്രാദേശിക സൈനികതലത്തില്‍ പലതവണ നടന്ന ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. ഉന്നത നയതന്ത്ര തലത്തില്‍ വിഷയം കൈകാര്യം ചെയ്യേണ്ട ആവശ്യകതയും സംഘര്‍ഷം അടിവരയിടുന്നു. ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈന അതിക്രമിച്ച് കടന്നുവെന്ന് ഇതുവരെ തുറന്ന് സമ്മതിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ സംഘര്‍ഷം രാഷ്ട്രീയമായി പ്രതിരോധത്തിലാക്കും. മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിരോധ നയന്ത്ര വെല്ലുവിളിയായും തര്‍ക്കം മാറിയിരിക്കുകയാണ്. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...