പ്രഹരമേറ്റ് ബിജെപി; പ്രധാനമന്ത്രിയും പാർട്ടിയും എന്ത് മറുപടി പറയും?

cp-26
SHARE

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. നഗരം കത്തുമ്പോള്‍ പൊലീസ് ആരെയാണ് കാത്തിരിക്കുന്നതെന്ന് ചോദിച്ച കോടതി ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ഭരണനേതൃത്വം ചുമതല മറക്കുമ്പോള്‍ ഇടപെടാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നും മനുഷ്യജീവന്‍ സംരക്ഷിക്കേണ്ടത് കോടതികളുടെ ഭരണഘടനാചുമതലയാണെന്നും ജസ്റ്റിസ് എസ്.മുരളീധര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ 22 ജീവനുകള്‍ കലാപത്തില്‍ പൊലിഞ്ഞ ശേഷം കലാപം തുടങ്ങി 48 മണിക്കൂര്‍ കഴിഞ്ഞ് സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയും പാര്‍ട്ടിയും മറുപടി പറയേണ്ടേ?. ഡല്‍ഹി കലാപത്തിന് ആരു മറുപടി പറയണമെന്നാണ് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...