ഉജ്വലമായി വിധിയെഴുത്ത്; ഡല്‍ഹിയില്‍ ഇന്ത്യ ജയിച്ചോ..?

Counter-Point-Delhi_Election
SHARE

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി തന്നെ, ഡല്‍ഹി വര്‍ഗീയധ്രുവീകരണത്തെയും ബി.ജെ.പിയെയും തോല്‍പിച്ചു. അരവിന്ദ് കെജരിവാളിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. ഷാഹീന്‍ബാഗിനൊപ്പമോ മോദിക്കൊപ്പമോ എന്ന ചോദ്യത്തിന് ഡല്‍ഹി നേരിയ സംശയം പോലും പ്രകടിപ്പിക്കാതെ ഉജ്വലമായി വിധിയെഴുതി. ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ പാക്കിസ്ഥാനെയാണ് പിന്തുണയ്ക്കുന്നതെന്ന് ചൂണ്ടുവിരല്‍ നീട്ടിയവര്‍ക്കും ഡല്‍ഹി ഉജ്വലമായി മറുപടി നല്‍കി. പക്ഷേ ആ കാറ്റില്‍ കോണ്‍ഗ്രസ് തീര്‍ത്തും തകര്‍ന്നടിഞ്ഞു നിലം പറ്റി. രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനു തുടക്കമാകുന്നുവെന്നാണ് അരവിന്ദ് കേജരിവാള്‍ നന്ദിപ്രസംഗത്തില്‍ പറഞ്ഞത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഡല്‍ഹിയില്‍ ഇന്ത്യ ജയിച്ചോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...