മലക്കം മറിച്ചിലുകൾ; സിപിഎമ്മിന്റെ ഇരട്ട നിലപാടിന്റെ അർഥം?

counter-24
SHARE

കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും യഥാര്‍ഥത്തില്‍ ആരാണ്? ഇപ്പോഴും പാര്‍ട്ടി അംഗങ്ങളാണെന്നും മാവോയിസ്റ്റുകളെന്നതിന് തെളിവില്ലെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞ യുവാക്കള്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ഇന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. അവര്‍ മാവോയിസ്റ്റുകളാണെന്ന് അവര്‍തന്നെ പറഞ്ഞല്ലോ എന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ശരിയെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന പാര്‍ട്ടി സെന്ററിന്റെ ഭാഗം കൂടിയായ എം.വി.ഗോവിന്ദന്‍ സംശയലേശമെന്യേ പറയുന്നത്. പാര്‍ട്ടിയുടെ മലക്കം മറിച്ചിലുകളില്‍ അന്തംവിട്ടുനില്‍ക്കുകയാണ് പാര്‍ട്ടി അനുഭാവികള്‍ കൂടിയായ യുവാക്കളുടെ കുടുംബങ്ങള്‍. അലനും താഹയ്ക്കുമെതിരായ തെളിവെന്ത് എന്ന് അവര്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു. മാവോയിസ്റ്റ് വിഷയത്തില്‍ പാര്‍ട്ടി മുഖ്യമന്ത്രിയെ ഏറ്റുപാടുന്നോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...