എലിപ്പനി തടയാം മുൻകരുതലുകളോടെ

എലിപ്പനിയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികില്‍സാരീതികളെക്കുറിച്ചുമാണ് ഇന്നത്തെ ആരോഗ്യസൂക്തത്തില്‍ ഡോ. എ.പി.രാധാകൃഷ്ണന്‍ സംസാരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം അ‍ഞ്ചു മിനിറ്റെങ്കിലും തിളപ്പിക്കണം. 

പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക. 

ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം സോപ്പ് ഉപയോഗിച്ചു കൈ കഴുകണം. 

ശരീരത്തിൽ മുറിവുണ്ടെങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി പോലും മലിനജലത്തിൽ ഇറങ്ങരുത്. 

മുറിവില്ലെങ്കിലും കൂടുതൽ നേരം മലിനജലത്തിൽ നിൽക്കരുത്. അപ്പോൾ തൊലി മൃദുലമാവുകയും അണുബാധയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം ആഴ്ചയിലൊരിക്കൽ കഴിക്കുക. ഇത് എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. 

ശക്തമായ പനിയും കണ്ണിനു ചുവപ്പു നിറവും പേശിവേദനയും എലിപ്പനിയുടെയും ലക്ഷണങ്ങളാണ്. ഇവയുണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കണം.

രോഗം മൂർച്ഛിച്ചാൽ കരളിനെയും വൃക്കയെയും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആശുപത്രിയിൽ ചികിത്സ തേടണം. 

ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്ന് മാത്രം ഉപയോഗിക്കുക.