E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

സണ്ണി കണ്ട കൊച്ചി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നു.ആഴ്ച ഒന്നു കഴിയാറായെങ്കിലും ആ ഒരോളം അങ്ങ് മാറുന്നില്ല. സണ്ണിയെ കണ്ട് അമ്പരക്കാനെത്തിയവരെ കണ്ട് സണ്ണി അമ്പരന്നു. നേരം വെളുക്കും മുമ്പെ കുളിച്ച് റെഡിയായി കൊച്ചിയിലെ യുവത സണ്ണി ലിയോണെ കാത്തിരുന്നു. അങ്ങനെ വേണമല്ലോ. പലരും തങ്ങള്‍ ബാല്യം വിട്ട് യുവാക്കളായി എന്നറിഞ്ഞത് തന്നെ ഈ സണ്ണി ലിയോണ്‍ കാരണമാണ്. ആ ആദരവോടെ അവര്‍ മണിക്കൂറുകള്‍ കാത്തു നിന്നു ദര്‍ശനത്തിനു വേണ്ടി 

കാത്തുനിന്ന ജനക്കൂട്ടം അക്രമാസക്തരാകാതെ നോക്കേണ്ട ജോലി രഞ്ജിനി ഹരിദാസിനായിരുന്നു. തന്നെക്കൊണ്ടാകും പോലൊക്കെ അവരതിനു ശ്രമിച്ചു. ഇനി വേറൊരക്രമത്തിന് ഇതു കാരണമാണ്ട എന്നു വച്ച് പിന്നെയൊന്നടങ്ങി. നഗരത്തിലെ ഗതാഗതവും വാര്‍ത്താ വിതരണവും ജലസേചനവുമെല്ലാം പ്രമുഖ നടിയുടെ വരവ് കാരണം തടസപ്പെട്ടു. ആംബുലന്‍സൊക്കെ ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പാടുപെട്ടു. മറഡോണയും മോദിയുമൊക്കെ വന്നിട്ടും ആളുകളെ നിയന്ത്രിക്കാന്‍ പറ്റിയ പൊലീസിന് പക്ഷേ ഇതൊരല്‍പം കട്ടിയുള്ള പണിയായിപ്പോയി 

പട്ടിണി ബാധിച്ച ചില ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ ഐക്യരാഷ്ട്ര സഭ ഭക്ഷണവും മരുന്നും എത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്ന പോലെയായിരുന്നു ആളുകളുടെ മുഖങ്ങള്‍. എന്തോ പട്ടിണിയുണ്ടെന്ത് കണ്ടവര്‍ക്കും തോന്നിക്കാണും. ഒടുവില്‍ അവര്‍ വന്നു. 

സണ്ണി ലിയോണിന്റെ വരവ് കഴിഞ്ഞതും കേരളത്തില്‍ ചര്‍ച്ച തുടങ്ങി. മലയാളികളാകെ സണ്ണിയെ കാണാന്‍ പോയവര്‍ക്കനുകൂലമായും പ്രതികൂലമായും രണ്ടായി തിരിഞ്ഞു. കാണാന്‍ പോയവര്‍ നടത്തിയത് ലൈംഗിക അരാജകത്വത്തിന്റെ പ്രകടനമാണെന്ന് ഒരു കൂട്ടര്‍. സദാചാര ഗുണ്ടായിസത്തിനെതിരെ നടത്തിയ വിപ്ളവമാണെന്ന് മറ്റൊരു കൂട്ടര്‍. പാവം സണ്ണി ലിയോണ്‍. അവരിക്കാര്യത്തില്‍ പാവമാണ്. ജീവിക്കാന്‍ വേണ്ടി ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയാക്കുന്നു എന്ന കുറ്റമേ അവര്‍ ചെയ്തുള്ളു. അവരെ കാണാന്‍ പോയവരും നിഷ്കളങ്കരാണ്. ഒളിച്ചും പാത്തും സണ്ണി ലിയോണിന്റെ പ്രകടനങ്ങള്‍ കണ്ടവര്‍ അവരെ പകല്‍വെളിച്ചത്തില്‍ നേരിട്ടൊന്ന് കാണാന്‍ പോയെന്നേയുള്ളു. പക്ഷേ, ഇതിനെ മൊത്തം സിദ്ധാന്തീകരിച്ചു കളയുന്നവരെയാണ് സഹിക്കാന്‍ പറ്റാത്തത്. രാജ്യത്തിന് ചെയ്ത സേവനങ്ങള്‍ പരിഗണിച്ച് സണ്ണി ലിയോണിന് ഭാരത രത്ന കൊടുക്കണം എന്നു കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളു. ആരെ കാണാനാണ് ഒരു നാട്ടിലെ ജനം കൂടുന്നത് എന്നത് ഒന്നാലോചിക്കേണ്ട കാര്യം തന്നെയാണ്. സണ്ണി ലിയോണ്‍ ഏതായാലും ഇന്ത്യകണ്ട വലിയൊരു കലാകാരിയോ ആതുര സേവനം നടത്തിയ മഹത് വ്യക്തിയോ ത്യാഗങ്ങള്‍ സഹിച്ച സാമൂഹ്യപ്രവര്‍ത്തകയോ ഒന്നുമല്ല. ഇവിടെ മേധാ പട്ക്കറും ദയാബായിയും അരുദ്ധതി റോയുമൊക്കെ വന്ന് പോകുന്നത് ആരും മൈന്‍ഡ് ചെയ്യുന്നില്ല. അപ്പഴാണ് സണ്ണിക്ക് ഈ ആദരവ്. കൊള്ളാം. സണ്ണിയെ കണ്ടവര്‍ക്കറിയാം ഊരിലെ പഞ്ഞം 

കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളും സണ്ണി ലിയോണിന്റെ വരവിനെ ശരിക്കൊന്നു പഠിക്കുന്നത് നന്നായിരിക്കും. ടിവിയും ഇന്റര്‍നെറ്റുമൊക്കെ വന്ന ശേഷം പാര്‍ട്ടികളുടെ പൊതുയോഗത്തിനൊന്നും ആളുകൂടുന്നില്ലെന്നാണ് മൊത്തത്തില്‍ പരാതി. എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട് ഈ പരാതി. പലയിടത്തും നമ്മളത് കണ്ടതുമാണ്. സണ്ണി ലിയോണിനെ ഒന്നു പരീക്ഷിക്കുന്നത് നന്നാകും. വോട്ടു കിട്ടാന്‍ ഒരു ക്ഷാമവുമുണ്ടാകില്ല