E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആൺകുട്ടികളുള്ള അമ്മമാർ അറിയാൻ 10 കാര്യങ്ങൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

parenting-tips
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമ്മമാർക്കെന്നും ടെൻഷനാണ്, ആൺകുട്ടിയായാലും പെണ്‍കുട്ടിയായാലും വളർന്നുവലുതായി ഒരു കരയ്ക്കെത്തിക്കുന്നത് വരെ അവർക്ക് ആധിയാണ്. നല്ല ഭക്ഷണവും വിദ്യാഭ്യാസവും മാത്രം നല്കിയാൽ പോര നല്ല മൂല്യങ്ങളും പകർന്നു നൽകാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കാം. പെൺകുട്ടികൾക്കും അമ്മമാർക്കുമൊക്കെ ധാരാളം ടിപ്സുകൾ പലരും പറയാറുണ്ട്. അതുപോലെ ആൺകുട്ടികളുടെ അമ്മമാർക്കായി ഇതാ 10 സൂപ്പർ ടിപ്സുകള്‍.

1. പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ ബഹുമാനിക്കണമെന്നും അവർക്ക് പറഞ്ഞു കൊടുക്കാം. ശാരീരികമായി പെണ്‍കുട്ടികൾ അവരെക്കാൾ അശക്തരായിരിക്കാം, പക്ഷേ മാനസികമായി പെൺകുട്ടികൾ വളരെ ഉയരത്തിലാണെന്ന് അവർ മനസിലാക്കട്ടെ.

2. ഒട്ടുമിക്ക ആൺകുട്ടികളും എല്ലാക്കാര്യങ്ങളും അമ്മമാരോട് പങ്കുവയ്ക്കാറില്ല. എന്നാൽ അവരുടെ കണ്ണിലേയക്ക് നോക്കൂ, അവർക്കെന്തോ പറയാനില്ലേ? അങ്ങനെയുള്ള സന്ദർഭങ്ങളിൽ ശാന്തരായി സ്നേഹപൂർവം അവർക്കരികിലൊന്ന് ഇരുന്നു നോക്കൂ, അപ്പോളറിയാം വ്യത്യാസം. 

3.അവരുടെ നല്ലഗുണങ്ങളെ അംഗീകരിക്കുക. നല്ല പ്രവർത്തിചെയ്താൽ അഭിനന്ദിക്കാനും മടിക്കണ്ട.

4.അവൻ നിങ്ങൾക്കെത്ര പ്രിയപ്പെട്ടവനാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാം. എത്ര അലമ്പനാണെങ്കിലും " നീ ഒന്ന് സ്കൂളിലേയ്ക്ക് പോയാൽ എന്ത് സമാധാനം കിട്ടും' എന്നൊന്നും അവരോട് ഒരിക്കലും പറയരുത്. അത്തരം വാക്കുകൾ അവരിൽ ഉണ്ടാക്കുന്ന ആഘാതം എത്ര വലുതാണെന്നോ.

5. അമ്മയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമാണെന്ന് ഇടയ്ക്കിടെ പറയാം. ഇടയ്ക്കിടയ്ക്ക് സർപ്രൈസ് നിറച്ച് കത്തിലൂടെയോ മേശപ്പുറത്ത് വെച്ച കുറിപ്പിലൂടെയോ ഒക്കെയാകാം.

6.അർഹിക്കുന്നവർക്ക് നിറഞ്ഞ മനസോടെ കൊടുക്കാനും നന്ദി പറഞ്ഞുകൊണ്ട് സ്വീകരിക്കാനും, മറ്റുള്ളവരോട് അനുകമ്പയോടും ബഹുമാനത്തോടും പെരുമാറാൻ പഠിപ്പിക്കാം.

7.വീടിന്റെയും അലമാരയുടേയുമൊക്കെ താക്കോൾ നിങ്ങളുടെ കൈയ്യിലല്ലേ , അതുപോലെ വീട്ടിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പാസ്വേഡുകളും നിങ്ങളുടെ കൈയ്യിൽ തന്നെയാകട്ടെ.

8. ആൺകുട്ടികൾ നിങ്ങളുടെ എതിൽ ലിംഗത്തിൽപ്പെട്ടവരാണെന്ന ബോധം വേണം. അവരുടെ ചിന്തയും പ്രവർത്തികളും തികച്ചും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ നിങ്ങൾക്കവരെ മനസിലാക്കാൻ സാധിച്ചെന്നു വരില്ല.

9. അവരുടെ അദ്ധ്യാപകരുമായി നല്ല ബന്ധം സൂക്ഷിക്കുക. കൂട്ടുകാരെ അറിയുക, അവർ പോകുന്നതെവിടെയൊക്കെയെന്ന് നിങ്ങളും അറിഞ്ഞിരിക്കുക.

10. ലോകത്തിലുള്ള, അവൻ നേരിടാനിടയുള്ള എല്ലാ ചതിക്കുഴികളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള വിദ്യകളും പറഞ്ഞു മനസിലാക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :