ഒാസ്ട്രിയയിലെ വിയന്ന മൃഗശാലയിലെ ഇരട്ടക്കുട്ടികളായ പാണ്ട കുഞ്ഞുങ്ങളുടെ വികൃതി കാണാം ഇനി.ഒപ്പം അമ്മ പാണ്ടയുടെ പെടാപ്പാടുകളും. ജനിച്ചിട്ട് എഴുമാസം കഴിഞ്ഞെങ്കിലും ഇരുവരും കൂടിനു പുറത്ത് ഇതാദ്യം. അമ്മയുടെ ശ്രദ്ധ എപ്പോഴുമുണ്ടെങ്കിലും കണ്ണൊന്നു തെറ്റിയപ്പോള്‍ ഇരുവരും തനിനിറം കാട്ടി. നോട്ടം കൊണ്ടുളള ശാസനയേറ്റില്ല. തളള ചവിട്ടിയാന് പിളളയ്ക്ക് കേടില്ലല്ലോ. പിന്നെ ഒന്നും നോക്കിയില്ല സ്നേഹത്തിന്റെ ശാസനയുമായി അമ്മയും മരംകേറി.
ഇരട്ട കുട്ടികളുളള അമ്മമാരുടെ പെടാപ്പാട്. അല്ലാതെന്തു പറയാന്‍. ഒന്നിനെ കൂട്ടിലാക്കിയിട്ട് വരാമെന്ന് കരുതി പോയതാ. അപ്പോഴാണ് രണ്ടാമന് പണി പറ്റിച്ചത്. ഒടുവില്‍ മൃഗശാല അധികൃതര്‍ തന്നെ സഹായത്തിനെത്തി. എതായാലും ഇനി അടുത്തൊന്നും പുറംലോകം കാണാമെന്ന് കുഞ്ഞന്പാന്ഡകള് സ്വപ്നം കാണണ്ട.