അതിശയിക്കത്തക്ക ഓർമ്മശക്തിയും തിളക്കമുള്ള പ്രവൃത്തികൾ ചെയ്യുന്നവരുമാണ്. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിലെ അംഗമായിരിക്കും. സത്യം നിലനിർത്തി ജീവിക്കുന്നവരായിരിക്കും. ഇതിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്യുന്നവരാണിവർ. ഈ തത്വത്തിൽ നിന്നും വ്യതിചലിക്കുന്നവരുമായുള്ള സഹകരണം പോലും ഇവർ ഉപേക്ഷിക്കും. നിസ്വാർത്ഥ സേവനമാണിവരുടെ ലക്ഷ്യം. ഇവർ പിടിക്കുന്ന കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നവരാണിവർ. സ്വന്തം അഭിപ്രായത്തിൽ നിന്നും ഇവരൊരിക്കലും വ്യതിചലിക്കുകയുമില്ല. മറ്റുള്ളവർക്ക് മാറ്റിയെടുക്കാനും സാധിക്കില്ല. ജീവിതത്തിൽ പല കാര്യങ്ങളിലും ഇവർ ധാരാളം കഴിവുള്ളവരും ബുദ്ധി സാമർത്ഥ്യമുള്ളവരുമായിരിക്കും. മനസ്സ് വളരെയധികം മൃദുവായിരിക്കും. എന്നാൽ ഗുണദോഷസമ്മിശ്രവുമായിരിക്കും. ഇവരെ പ്രകോപിപ്പിച്ചാൽ ഇവർ ശരിക്കും ഒരു വേട്ടപ്പട്ടിയായിരിക്കും, എന്നാൽ കോപം ശമിക്കുമ്പോൾ എത്രയും താഴേയ്ക്കിറങ്ങുകയും ചെയ്യും. പൊങ്ങച്ചത്തിലും ആഡംബരത്തിലും വിശ്വസിക്കുന്നവരല്ല. ഇവരുടെ കഴിവുകളെ പ്രകടമാക്കാൻ ഇവർക്ക് ഉള്ളിൽ ഒരു ചാഞ്ചല്യമുള്ളവരാണിവർ. 34 വയസ്സുവരെ ഏറെക്കുറെ ദുരിതം നിറഞ്ഞ ജീവിതമായിരിക്കും. അതിനുശേഷമെ ഉയർച്ചയുണ്ടാകൂ. ഇവർക്ക് ജ്യോതിഷം, സൈക്കോളജി, തിരുമ്മൽ എന്നിവ വളരെയധികം യോജിച്ചതാണ്. കാരണം മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ തീർത്തും പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഇവർക്ക് വളരെ കഴിവുണ്ട്. ചെറുപ്പത്തിലെ മറ്റുള്ളവർക്ക് വേണ്ടി ഓരോന്നിലും ഇടപെടുന്നതിൽ ഇവർ ശ്രേഷ്ഠത കണ്ടെത്തുന്നതാണ്. ഏതിനെയും കുറിച്ച് ചിന്തിക്കാനും അതേക്കുറിച്ച് ഗവേഷണം നടത്താനും വളരെ ഇഷ്ടപ്പെടുന്നവരും അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കാനും താൽപര്യമുള്ളവരാണിവർ, കഴിവുള്ള ഡോക്ടർമാരും മരുന്നുകൾ കണ്ടുപിടിക്കുന്നവരിലും ചതയം നക്ഷത്രക്കാരായിരിക്കും മുന്നിൽ.
സ്വന്തക്കാരിൽനിന്നും അടുത്തിടപെടുന്നവരുമായും ധാരാളം പ്രശ്നങ്ങൾ ഇവർക്ക് നേരിടേണ്ടതായി വരും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇവർക്ക് വേണ്ട സഹായങ്ങളും ഇവർ ചെയ്തു കൊടുക്കും. സഹോദരന്മാരെ കൊണ്ട് അങ്ങേയറ്റം മാനസികപീഡനം അനുഭവിക്കേണ്ടതായി വരും. അച്ഛനിൽനിന്നും ഒരു സ്നേഹമോ സഹായമോ ഇവർക്ക് കിട്ടില്ല. അമ്മയിൽ നിന്നായിരിക്കും കൂടുതലും സ്നേഹവും ആദരവും ലഭിക്കുന്നത്. വിവാഹജീവിതം പൊതുവെ മോശമായിരിക്കും.
വ്യാഴവും ശനിയും നല്ല പൊസിഷനല്ലെങ്കിൽ (പരസ്പരം ത്രികോണത്തിൽ) വിവാഹബന്ധം വേർപെടുകയോ, വൈധവ്യം സംഭവിക്കുക വരെ ആകാം. കുടുംബജീവിതം ഒരിക്കലും സുഖകരമായിരിക്കില്ല. എന്നിരുന്നാലും ഇവരുടെ കമ്പാനിയൻ നല്ല സ്വഭാവശുദ്ധിയുള്ള വ്യക്തി തന്നെയായിരിക്കുമെന്നത് നല്ലൊരു പ്ലസ് പോയിന്റാണ്. ഇവർക്ക് ലൈംഗികരോഗങ്ങൾ ഉണ്ടായിരിക്കും. ഒറ്റനോട്ടത്തിൽ കുലീനരും ഭാഗ്യവാന്മാരുമായി തോന്നുമെങ്കിലും ഇവരുടെ കടുംപിടിത്തം പലപ്പോഴും ജീവിതം ദുരിതത്തിലാഴ്ത്തും. മുൻകോപികളാണെങ്കിലും നിവൃത്തിയുള്ളിടത്തോളം ഒന്നും പുറത്തു കാട്ടാതെ മനസ്സിൽ സൂക്ഷിക്കുന്നവരാണിവർ. ഔദാര്യവും സൽക്കാരപ്രിയരുമാണ്. സഹായം അഭ്യർത്ഥിക്കുന്നവർക്ക് അത് നൽകുന്നവരാണിവർ. ആദർശം മുറുകെ പിടിക്കുന്നതു കാരണം പല കഷ്ടനഷ്ടങ്ങളും അനുഭവിക്കേണ്ടതായും വരും. ബന്ധുക്കളുമായി ഒരുമിച്ച് കഴിച്ചുകൂട്ടാൻ ഇഷ്ടപ്പെടാത്തവരാണിവർ. ലൗകികാസക്തി കൂടുതലാണെങ്കിലും അത് പ്രകടിപ്പിക്കാറില്ല. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഇവർക്ക് പ്രത്യേക കഴിവുണ്ട്.
നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങള്‍
നക്ഷത്രാധിപൻ രാഹുവും രാശ്യാധിപൻ ശനിയുമായതിനാൽ പൊതുവില്‍ അതിന്റേതായ ദോഷങ്ങളും ഉണ്ടായിരിക്കും. ലക്ഷ്യപ്രാപ്തിക്കായി കുരുട്ടുബുദ്ധികൾ ചിന്തിക്കുന്നവരാണിവർ. തനിക്കിഷ്ടമല്ലാത്ത കാര്യങ്ങൾ പറയുന്നവരിൽ നിന്നും അകന്നു നിൽക്കും. ഇവർ പലപ്പോഴും കടുത്ത തീരുമാനമെടുത്ത് സർവ്വവുമുപേക്ഷിച്ച് പോകുകയും ചെയ്യും. ചിലർ മാനസികക്ഷോഭങ്ങളെ അടക്കിയൊതുക്കി ഒടുവിൽ സാമൂഹ്യദ്രോഹികളായി മാറുന്നതും കാണാം. ദുസ്വഭാവികളുമായിരിക്കും. ഗൃഹത്തിലെ പല അനിഷ്ട സംഭവങ്ങളും ഇവരുടെ മനസ്സിനെ അലട്ടുകയും കാലാന്തരത്തിൽ ഇവരൊരു പ്രതികാരദാഹിയായും മാറാം. സഹോദരഗുണമില്ലാത്തവൻ, ചപലൻ, പിശുക്കൻ, സൂത്രശാലി, എതിരാളികളെ തോൽപിക്കുന്നവനുമായിരിക്കും.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവർ പൊക്കമുള്ളവരും സൗന്ദര്യവതികളും ആയിരിക്കും. ഇവർ വളരെ ശാന്തരായിരിക്കും. ചിലപ്പോൾ വലിയ ദേഷ്യക്കാരിയുമായിരിക്കും. ഈശ്വരവിശ്വാസിയും മതകാര്യങ്ങളിൽ താൽപര്യമുള്ളവരുമായിരിക്കും. ഈ ദേഷ്യ കൂടുതൽ കാരണം വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുകയും അതുകാരണം വീട്ടിൽ അശാന്തിയും മാനസിക ദുഃഖങ്ങൾക്കും കാരണമാകുന്നു. നല്ല ഓർമ്മശക്തിയാണിവർക്ക്, വളരെയധികം സ്നേഹമുള്ളവരായിരിക്കും. മനുഷ്യത്വപരമായ പെരുമാറ്റത്തിന് ഇവർ തിരിച്ചൊന്നും പ്രതീക്ഷിക്കാറില്ല. കുടുംബത്തിലുള്ളവരെയും പൊതുജനങ്ങളിലും ആവശ്യമില്ലാതെ തെറ്റിദ്ധരിക്കാറുണ്ട്. സയൻസിൽ താൽപര്യക്കൂടുതലുള്ളവരാണിവർ. ലേഡി ഡോക്ടർമാരിൽ കൂടുതലും ഇവരാകാനാണ് സാധ്യത. ഭർത്താവിനെ സ്നേഹിക്കുകയും ആദരിക്കുന്നവളുമാണിവർ. എന്നാലും കുടുംബജീവിതം പ്രശ്നാധിഷ്ടിതമായിരിക്കും. ചിലരിൽ വളരെക്കാലം തമ്മിൽ പിരിഞ്ഞിരിക്കുകയോ ബന്ധം വിടുകയോ വരെ ആകാം. പെൺകുട്ടികൾ കൂടിയിരിക്കാനാണ് സാധ്യത. ഈ നക്ഷത്രത്തിലെ സ്ത്രീകൾക്ക് പൊതുവെ മൂത്രാശയ രോഗങ്ങളും ഗർഭാശയരോഗങ്ങളും ബാധിക്കാനിടയുണ്ട്. ഇവരുടെ ദാമ്പത്യജീവിതവും ചിലരിൽ ഈ കാരണങ്ങളാൽ അത്ര സന്തോഷപൂർണ്ണമായിരിക്കില്ല. അതിനാൽ ഭർതൃദുരിതമോ, വിരഹമോ അനുഭവിക്കാനും ഇട വരുന്നു. ആത്മാർത്ഥത, സ്വതന്ത്രസ്വഭാവം, ക്ഷമ, സ്ഥിരപ്രയത്നം, ആലസ്യം, വിശ്രമത്തിനു താൽപര്യം, സ്വതന്ത്രമായി പ്രവർത്തിക്കാൻ താൽപര്യം എന്നിവയുമുണ്ടായിരിക്കും. പാപകർമ്മത്തിൽ താൽപര്യമുള്ളവരും ഇവരുടെ ഇടയിലുണ്ട്. തണുപ്പിനെ ഭയപ്പെടുന്നവരും തന്റേടിയും ദയ ഇല്ലാത്തവരും സമർത്ഥയും ശത്രുക്കൾ ഭയപ്പെടുന്നവരുമായിരിക്കും.