ഈ ചിത്രം കണ്ട് അശ്ലീല കമന്റുകൾ പറയാൻ വെമ്പി നിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇതൊരു പോരാട്ടത്തിന്റെ പ്രതീകമാണ്. സ്ത്രീകളുടെ വസ്ത്രധാരണം മാത്രം കണ്ട് മുൻവിധിയോടെ അവരെ വിലയിരുത്തുന്നവരെ തുടച്ചു നീക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു ചിത്രം. ഒരു സ്ത്രീ എന്തുധരിക്കണമെന്നത് അവളുടെ മാത്രം സ്വാതന്ത്രമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ചിത്രം. മോഡേൺ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടോ വസ്ത്രത്തിന്റെ സ്ഥാനം അൽപ്പമൊന്നു മാറിപ്പോയതുകൊണ്ടോ ഏറെത്തുറിച്ചു നോട്ടങ്ങൾ സഹിക്കേണ്ടി വരാറുണ്ട് സ്ത്രീകൾക്ക്. സ്ത്രീകളെ കൈയ്യേറ്റം ചെയ്യാനുള്ള കാരണങ്ങളായിപ്പോലും ചിലപ്പോഴവ മാറാറുണ്ട്.
ഇതിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഷേവ് യുവർ ഓപീനിയൻ എന്ന ക്യാംപെയിൻ. ഹിന്ദി സീരിയൽ താരങ്ങളാണ് ഈ ക്യാംപെയിനു നേതൃത്വം നൽകുന്നത്. ഞങ്ങൾ എന്തു ധരിക്കണമെന്നു നിങ്ങളല്ല തീരുമാനിക്കേണ്ടത് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് റേസർ കൈയ്യിൽപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നടികൾ. മന്ദിര ബേദി, ജെന്നിഫര്‍ വിങ്ങെറ്റ്, അനിത ഹസ്സനാന്ദനി, രാഗിണി ഖന്ന തുടങ്ങിയ സീരിയല്‍ ടിവി താരങ്ങളാണ് റേസര്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.