E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒക്ടോബർ 15 നിർണ്ണായകം, ലോകാവസാനത്തിന് തുടക്കമെന്ന് പ്രവചനം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

world-end-2017
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകാവസാനത്തെക്കുറിച്ച് ഒരുപാട്  പ്രവചനങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്, അതെല്ലാം വെറും പറ്റിക്കൽ പ്രവചനങ്ങളാണെന്ന് പിന്നീട് കാലം തെളിയിച്ചു. എന്നാൽ ലോകം താമസിയാതെ തന്നെ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഒരാൾ. ഗൂഢാലോചന  ഉപചാപ സിദ്ധാന്തവാദിയായ ഡേവിഡ് മെഡെയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ഒക്ടോബർ 15 ന് ലോകാവസാനത്തിന് തുടക്കം കുറിച്ചിരിക്കും. ചില തെളിവുകൾ നിരത്തിയാണ് ഡേവിഡ് ലോകാവസാനത്തെക്കുറിച്ച് പറയുന്നത്. 

മാനവരാശിയുടെ അന്ത്യം കുറിക്കുന്നതിന്റെ ഏഴ് വർഷങ്ങളുടെ ദുരിതങ്ങളുടെ ആരംഭമായിരിക്കും ഒക്ടോബർ 15 എന്നാണ് ഡേവിഡിന്റെ പ്രവചനം. ഏഴ് വർഷങ്ങളുടെ ഭൂമികുലുക്കങ്ങളും പ്രകൃതി ദുരന്തങ്ങളും സുനാമിയും ഭൂമിയെ തുടച്ചുമാറ്റുമെന്നും ഇദ്ദേഹം പറയുന്നു.  ഒരു നിഗൂഢ ഗ്രഹമാണിതിന് പിന്നിലെന്നാണ് ഡേവിഡിന്റെ വാദം. അജ്ഞാത  ഗ്രഹത്തെ എക്സ് അഥവാ നിബ്രു എന്നാണ് വിളിക്കുന്നത്.  അഞ്ജാതമായ നിബ്രു ഭൂമിയുടെ സമീപത്തുകൂടെ സഞ്ചരിക്കുകയും ഈ ഗ്രഹത്തിന്റെ പ്രേരകശക്തിയാൽ ഭൂമിക്ക് നാശം സംഭവിക്കുമെന്നാണ് പുതിയ പ്രവചനം. 

വരാനിരിക്കുന്ന ദുരന്തങ്ങളുടെ ചില തുടക്കങ്ങളാണ് അമേരിക്കയിലും കരീബിയയിലും മെക്സിക്കോയിലും ഉണ്ടായ ചുഴലിക്കാറ്റുകളും ഭൂമികുലുക്കങ്ങളുമെന്ന് ഇദ്ദേഹം പറയുന്നു.

എന്നാൽ  ഈ നിഗൂഢ ഗ്രഹം  കഴിഞ്ഞ സെപ്റ്റമ്പർ 23 ന് ഭൂമിയിൽ വന്നിടിക്കുകയും അത് ഭൂമിയുടെ അവസാനമായിരിക്കുമെന്നും ഡേവിഡ് മുൻപ് പ്രവചിച്ചിരുന്നു.  ഈ പ്രവചനം പാളിപ്പോയതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവചനത്തിന് പലരും വില കൽപ്പിക്കുന്നില്ല. എങ്കിലും  ഉപചാപ സിദ്ധാന്തവാദികള്‍ പറയുന്നത് ഇത്തവണ ഡേവിഡിന്റെ കണക്കു കൂട്ടലുകൾ തെറ്റില്ലെന്നുതന്നെയാണ്.