E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത വാരം നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prediction-.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

കോളജ് അധ്യാപകർ, പട്ടാളമേധാവി മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. ബുദ്ധികൂർമ്മതയുണ്ടാകും. സർക്കാരിൽനിന്നും പൊതുജനങ്ങളാലും ബഹുമതി ലഭ്യമാകും. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരുന്നതാണ്. സഹോദരങ്ങൾ ബഹുമാനിക്കുന്നതല്ല. പിതാവിനാലും ഭാര്യയാലും ചില മാനസിക വൈഷമ്യങ്ങള്‍ അനുഭവപ്പെടും. മാതാവിന്റെ ആരോഗ്യത്തിൽ ചില വിഷമതകൾ ഉണ്ടാകും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സർക്കാരിലെ ഉയർന്ന തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. പാർട്ടി പ്രവർത്തകർക്ക് ജനസ്വാധീനതയും ലഭ്യമാകും. ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസിഡർ പോലുള്ള ഉദ്യോഗം ലഭ്യമാകും. ഹാസ്യകലാ പ്രകടനക്കാർക്ക് ധാരാളം വേദികൾ ലഭ്യമാകും. കവിത എഴുതുന്നവർക്കും സംഗീത സംവിധായകർക്കും പുരസ്കാരങ്ങൾ പ്രതീക്ഷിക്കാം. നിലം, ഗൃഹം എന്നിവയാൽ വരുമാനം വർദ്ധിക്കുന്നതാണ്. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. ഭൂഇടപാടുകൾ നടത്തുന്നവർക്ക് വ്യാപാരം വർദ്ധിക്കാം. കാർഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്. പിതാവിനാൽ മാനസികവൈഷമ്യം ഉണ്ടാകും. പല്ല് വേദന, ശരീരവേദന അനുഭവപ്പെടും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. സ്വതന്ത്രമായി ചിന്തിക്കും. സുഹൃത്തുക്കളാല്‍ പലവിധ നന്മകൾ ഉണ്ടാകുന്നതാണ്. ബന്ധുക്കളുടെ ഉപദേശം കേൾക്കുന്നതല്ല. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കും. മാതാവിനോട് സ്നേഹമായിരിക്കും. സ്ഥലം മാറി താമസിക്കേണ്ടതായി വരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. രക്തദൂഷ്യം സംബന്ധമായി കട്ടി പുൺ പോലുള്ള രോഗങ്ങൾ വരാനിടയുണ്ട്. ദാനധർമ്മങ്ങൾ ചെയ്യും. പുണ്യക്ഷേത്രദർശനം നടത്തുന്നതാകുന്നു.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ധനഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. സൽപ്രവൃത്തികൾ ചെയ്യും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വെള്ളി, കാരിയം മുതലായവയാൽ തൊഴിലുകൾ അഭിവൃദ്ധിപ്പെടും. മാധുര്യമായ സംസാരമായിരിക്കും. വിദേശത്ത് കയറ്റുമതി, ഇറക്കുമതി ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംബന്ധമായും കൽക്കരി സംബന്ധമായും വ്യാപാരം വരുമാനം വർദ്ധിപ്പിക്കും. നൃത്ത സംഗീത മറ്റു കലകൾ അഭ്യസിക്കാവുന്നതാണ്. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. മനോരോഗികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ശത്രുക്കളെയും ശത്രുതയും ഇല്ലാതാകുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അനുയോജ്യമല്ലാത്തവരുമായി സൗഹൃദബന്ധം പുലർത്തും. മാതാവുമായി പിണക്കം വരാതെ ശ്രദ്ധിക്കുക. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. പുസ്തകം എഴുതുന്നവർക്ക് അനുകൂല സമയമാണ്. കുട്ടികൾ വീണ് മുറിയാതെ പ്രത്യേകം ശ്രദ്ധിക്കുക. നൃത്ത സംഗീതം മറ്റുകലാ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളോടും ഭാര്യയോടും അനുകമ്പയും സ്നേഹവും പ്രകടിപ്പിക്കും. സൽക്കർമ്മങ്ങൾക്കായി ധാരാളം ധനം ചെലവഴിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

എല്ലാ മേഖലകളിലും പ്രശസ്തിയും ധനവരവും ഉണ്ടാകും. പുത്രലബ്ധിക്കുള്ള അവസരമായി കാണുന്നു. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ഡ്രാഫ്റ്റ്മാൻ പോലുള്ള ഉദ്യോഗസ്ഥർക്ക് ജോലി അധികരിക്കും. വിദ്യാർത്ഥികൾ ഉന്നതനിലവാരത്തിലുള്ള വിജയം കൈവരിക്കും. വ്യാപാരം, സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കുന്നതാണ്. മറ്റുള്ളവരുടെ തൊഴിലുകൾ ധാരാളം ലഭ്യമാകും. അന്യരെ സഹായിക്കുകയും അവരാൽ തനിക്കും നന്മയുണ്ടാകും. വാർദ്ധക്യം ചെന്നവർക്ക് ശ്രവണശക്തി കുറയും. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും സംതൃപ്തി നല്‍കുന്നതല്ല. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. പാർട്ടി പ്രവർത്തകർക്കും അനുകൂല സമയമാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

തൊഴിലഭിവൃദ്ധിയുടെ സമയമായി കാണുന്നു. ശയനസുഖം, ധനലാഭം പ്രതീക്ഷിക്കാം. സാമർത്ഥ്യമായി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും. കഠിനമായി ജോലി ചെയ്യും. പരുഷമായി സംസാരിക്കുന്നതായിരിക്കും. കെട്ടിട കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മറ്റുള്ളവരുടെ ജോലികൾ ലഭിക്കും. ധനസുഭക്ഷിത്വം ഉണ്ടാകും. വിദേശത്ത് വസിക്കുന്നവർക്ക് സകലവിധ നേട്ടങ്ങളും ലഭ്യമാകുന്നതായിരിക്കും. തലവേദന വരാവുന്നതാണ്. തർക്കങ്ങളിൽ വിജയം കൈവരിക്കുന്നതായിരിക്കും. പല മേഖലകളിലും വരുമാനം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. വിനോദയാത്രക്കുള്ള സന്ദർഭം വന്നുചേരും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാവുന്നതാണ്. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. വസ്തുക്കൾ വാങ്ങാവുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ചുറുചുറുപ്പായി എല്ലാ ജോലികളും ചെയ്തു തീർക്കും. പുത്രലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. സഹോദരങ്ങളുമായി അൽപം അകൽച്ച അനുഭവപ്പെടും. സഹോദരങ്ങളാൽ ശല്യമുണ്ടാകും. സന്താനങ്ങൾക്ക് മത്സരങ്ങളിൽ വിജയം, പ്രശസ്തി ലഭിക്കുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് സഹപ്രവർത്തകരാൽ മാനസിക വിഷമതകൾ അനുഭവപ്പെടും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

പല മേഖലകളിലും വരുമാനം വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സാമർത്ഥ്യമായി എല്ലാ പ്രവൃത്തികളും ചെയ്തു തീർക്കും. ഉന്നതസ്ഥാനങ്ങൾ ലഭിക്കുന്നതായിരിക്കും. ശരീരബലം ഉണ്ടാകും. ആത്മാർത്ഥതയുള്ള ഉപദേശകർ ലഭിക്കും. അന്യരാൽ അസൂയപ്പെടും. സർക്കാരിൽ പെൻഷൻ, ലോൺ, മറ്റു ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. വ്യവസായ കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. രക്തസമ്മർദ്ദം ഉള്ളവർക്ക് രോഗം വർദ്ധിക്കാതെ ശ്രദ്ധിക്കുക.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. അസുഖം മാറി സുഖപ്രാപ്തിയുണ്ടാകും. എണ്ണ, ഉരം മുതലായ വ്യാപാരത്താൽ വരുമാനം വർദ്ധിക്കുന്നതാണ്. പല മേഖലകളിലും ബഹുമതിയും പ്രശസ്തിയും ലഭിക്കുന്നതാണ്. കുടുംബത്തിൽ നിന്നും ബഹുമതി കിട്ടുന്നതല്ല. കുടുംബക്കാർക്കുവേണ്ടി യാതൊരു നന്മയും ലഭ്യമല്ല. തൊഴിൽ അഭിവൃദ്ധിയുണ്ടാകും. കയറ്റുമതി, ഇറക്കുമതി തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാവുന്നതാണ്. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. വർക്ക്ഷോപ്പുകളിൽ വരുമാനം വർദ്ധിക്കുന്നതാണ്. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭിക്കും. രക്തസമ്മർദ്ദം ഉള്ളവർക്ക് രോഗം വർദ്ധിക്കുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കുടുംബഐശ്വര്യവും പ്രശസ്തിയും ലഭിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പിതാവിന് അസുഖങ്ങൾ വരാനുള്ള സമയമായി കാണുന്നു. ഇരുമ്പു സംബന്ധമായ വ്യാപാരത്താൽ വരുമാനം വർദ്ധിക്കും. ഇരുമ്പ്, ഉരുക്ക് തൊഴിൽശാലകളിൽ വരുമാനം വർദ്ധിക്കുന്നതായിരിക്കും. നവദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്നതാണ്. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു. ഒരു സംഘത്തിന്റെയോ സമുദായത്തിന്റെയോ അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. കുടുംബത്തിൽനിന്നും മാറി താമസിക്കാവുന്നതാണ്. സ്ത്രീകളാൽ രോഗം വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

തൊഴിലഭിവൃദ്ധിയും കാര്യസാധ്യതയുടെയും സമയമായി കാണുന്നു. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങാവുന്നതാണ്. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകും. വിനോദയാത്രക്കുള്ള അവസരപ്രാപ്തിയുണ്ടാകുന്നതാണ്. അരി, ധാന്യങ്ങൾ വ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകുന്നതാണ്. സന്താനങ്ങളാൽ മാനസികസന്തോഷം പ്രതീക്ഷിക്കാവുന്നതാണ്. ജ്യോതിഷം പോലുള്ളവ പഠിക്കാൻ സാധിക്കും. അന്യർക്ക് ശല്യം നൽകുന്നതായിരിക്കും. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ ലഭ്യമാകും. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. മാതൃകുടുംബത്താൽ ചില വൈഷമ്യം ഉണ്ടാകുന്നതാണ്. രക്തദൂഷ്യം സംബന്ധമായി കട്ടി, പുൺ മുതലായവ വരാനിടയുണ്ട്.

 

Read more on Malayalam Predictions 2017 Malayalam Astrology Magazine