E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആഗ്രഹിച്ചാൽ നേടാൻ കഴിയാത്തത് ഒന്നുമില്ല, ഉദാഹരണമാണ് രഞ്ജിതയുടെ ജീവിതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ranjitha.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സർവസാധാരണമായി മുമ്പോട്ടു പൊയ്കൊണ്ടിരിക്കുന്ന ഒരു ജീവിതം എപ്പോഴാണ് വിജയത്തിലേക്ക് വഴി മാറുക? സ്വയം തിരിച്ചറിയാൻ തുടങ്ങുന്ന അന്നു മുതൽ, ഒരു ലക്ഷ്യത്തിനുവേണ്ടി സ്വയം പരിശ്രമിച്ചു തുടങ്ങുന്ന അന്നുമുതൽ. ഇത്തരത്തിലൊരു വിജയ കഥയാണ് രഞ്ജിത അനൂപ് എന്ന ചിത്രകാരിക്കും പറയാനുള്ളത്. എനിക്ക് സാധിക്കില്ല എന്നുകരുതി മാറ്റിവെച്ച എന്തും ഒരുകൈ പരീക്ഷിച്ചു നോക്കാൻ ആത്മവിശ്വാസം നൽകുന്ന കഥ. സ്കൂൾ കാലഘട്ടത്തിൽ പെൻസിലുകൊണ്ട് ഒരു വൃത്തംപോലും ശരിക്ക് വരക്കാൻ കഴിയാത്ത ഒരു കുട്ടി. ഉപരിപഠനത്തിനും ആർട്ട് വിഷയങ്ങളൊന്നും തിരഞ്ഞെടുത്തില്ല. ബി.ടെക് പഠനത്തിനു ശേഷം പല കമ്പനികളിലും ജോലി ചെയ്ത രഞ്ജിത ഇന്ന് ആറിയപ്പെടുന്ന ഒരു പ്രഫഷനൽ ചിത്രകാരിയാണ്

∙ രഞ്ജിത എന്ന ചിത്രകാരി

വിവാഹ ശേഷമാണ് രഞ്ജിത ഹൈദരാബാദ് എത്തുന്നത്. മകൾ ഉണ്ടായതോടെ മകളുടെ കാര്യത്തിലായി കൂടുതൽ ശ്രദ്ധ. മകൾക്ക് ഏതാണ്ട് രണ്ടു വയസ് പ്രായം ആയതോടെ രഞ്ജിതയ്ക്ക് കൂടുതൽ ഒഴിവുസമയം കിട്ടിത്തുടങ്ങി. യൂട്യൂബിൽ വൺസ്ട്രോക്ക് ചിത്രങ്ങൾ വരയ്ക്കുന്ന ട്യൂട്ടോറിയലുകൾ കണ്ട രഞ്ജിത വെറുതെ ഒരു നേരം പോക്കിനാണ് വൺസ്ട്രോക്ക് ചിത്രങ്ങൾ വരച്ചു തുടങ്ങിയത്. നിരാശ തന്നെയായിരുന്നു ആദ്യ ഫലം. യുട്യൂബിൽ കാണുമ്പോൾ വളരെ എളുപ്പമാണെങ്കിലും വരച്ചു നോക്കുമ്പോൾ കൈവഴങ്ങുന്നില്ല. വരയ്ക്കുന്നതൊന്നും യൂട്യൂബിൽ കണ്ടതു പോലെ ആകുന്നുമില്ല. എന്നാൽ തോൽവി സമ്മതിച്ച് പിൻമാറാൻ തയാറായിരുന്നില്ല എന്നതായിരുന്നു രഞ്ജിതയുടെ വിജയം. പല തവണ പരിശ്രമിച്ചു. ഓരോ തെറ്റുകളിൽ നിന്നും ഓരോ പാഠം ഉൾക്കൊണ്ടു. തനിക്ക് എളുപ്പമെന്ന് തോന്നിയ രീതികൾ സ്വയം പരീക്ഷിച്ചു. അങ്ങനെ പരിശീലകരില്ലാതെ, ചെറുപ്പകാലം മുതലുള്ള വരയുടെ ചരിത്രങ്ങളോ പാരമ്പര്യങ്ങളോ ഇല്ലാതെ, ചിത്രം വരയ്ക്കാനുള്ള കഴിവ് രഞ്ജിത സ്വയം ആർജിച്ചെടുത്തു. കഴിവുകളെല്ലാം ജന്മനാ ലഭിക്കുന്നതാണെന്ന ചിന്തയിൽ കഴിയുന്നവരുടെ മുമ്പിൽ കഴിവുകൾ നിരന്തര പരിശ്രമത്തിലൂടെ ആർജിച്ചെടുക്കാൻ കഴിയുന്നവയാണെന്ന് രഞ്ജിത തെളിയിച്ചു. 

∙ വൺസ്ട്രോക്ക് രചനകളിൽ നിന്ന് പ്രഫഷണൽ ചിത്രരചനയിലേക്ക്

ആർകലിക് പെയിന്റുകൾ ഉപയോഗിച്ച് വൺസ്ട്രോക്ക് രീതിയിൽ പൂവുകളാണ് ഞാൻ ആദ്യം വരച്ചു തുടങ്ങിയത്. എനിക്ക് ആത്മവിശ്വാസം നൽകിയതും ഈ രചനാരീതിയാണ്. വരച്ചു തുടങ്ങിയപ്പോൾ തന്നെ കുറെയേറെ അഭിനന്ദനങ്ങൾ ലഭിച്ചു. ക്രമേണ രണ്ട് സെക്കന്റ് കൊണ്ടൊക്കെ എനിക്ക് പൂക്കളുടെ ചിത്രങ്ങള്‍ വരച്ച് പൂർത്തിയാക്കാൻ കഴിഞ്ഞു. വരയ്ക്കാൻ കഴിയുന്നണ്ടല്ലോ ഇതിൽ മാത്രമായി ഒതുങ്ങരുതെന്ന് ഒരുപാട് പേർ പറഞ്ഞു. എന്തെങ്കിലുമൊക്കെ കൂടുതലായി ചെയ്യണമെന്ന് എനിക്കും തോന്നി തുടങ്ങി. അങ്ങനെയാണ് അബ്സ്ട്രാറ്റുകൾ വരച്ചു തുടങ്ങുന്നത്. ആദ്യം നമ്മുടെ ആശയങ്ങൾക്കനുസരിച്ച് കുറച്ച് കളർ കോമ്പിനേഷനുകളാണ് ചെയ്ത് ശീലിച്ചത്. ഇങ്ങനെ കുറെ ആയപ്പോള്‍ കൂടുതൽ ആശയങ്ങൾ തോന്നുകയും അവ ചിത്രങ്ങളാക്കണമെന്ന് ആഗ്രഹം തോന്നുകയും ചെയ്തു. അങ്ങനെയാണ് ചിത്ര രചനയിൽ സജീവമായത്. ഇപ്പോൾ എക്സിബിഷനുകളിൽ പങ്കെടുക്കാറുണ്ട്. ലഭിക്കുന്ന ഓഡറുകൾക്ക് അനുസരിച്ച് ഏത് തരം ചിത്രവും വരച്ച് കൊടുക്കുന്നു.

∙ രഞ്ജിത എന്ന ചിത്രരചനാ പരിശീലക

ഞാൻ പ്രത്യേകിച്ച് ആരുടെയും സഹായമില്ലാതെയാണ് ചിത്രകല പരിശീലിച്ചത്. എളുപ്പത്തിൽ വരയ്ക്കാനായി പല ടിപ്പുകളും പരീക്ഷിച്ചിട്ടുണ്ട്. ഇവയൊക്കെ എന്നെപോലെ സ്വയം ഈ മേഖലയിലേയ്ക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനമാകണം എന്ന് കരുതിയാണ് യുട്യൂബിലൂടെ ഇവ പങ്കുവയ്ക്കുകയും ഫെയ്സ്ബുക് പേജ് ആരംഭിക്കുകയും ചെയ്തത്. അതിനു നല്ല പ്രതികരണം കിട്ടുമ്പോൾ സന്തോഷമുണ്ട്. അക്കാദമിക്കായി ഒരു പക്ഷേ എന്റെ രീതികൾ ശരിയാവണമെന്നില്ല എന്ന് രഞ്ജിത പറയുമ്പോള്‍ അറിയാതെ മനസ്സ് ചോദിക്കുന്നു അല്ലെങ്കിൽ തന്നെ കലയെ നിയതമായ നിയമങ്ങൾക്കുള്ളിൽ കെട്ടിയിടാൻ ആർക്കാണ് അവകാശം? തെറ്റിക്കപ്പെടുന്ന പതിവു നിയമങ്ങളുടെയും ചട്ടങ്ങളുടേതും കൂടിയാണ് കല. ചിത്രങ്ങൾ കണ്ട് വീട്ടിൽ എത്തുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ സംശയങ്ങൾ ചോദിക്കുന്നവർക്കും ക്ലാസുകളും നൽകുന്നുണ്ട് ഈ ചിത്രകാരി.

∙ സ്വയം പ്രചോദനമായി മാറിയ ഒരു കലാകാരി

പൂവുകളുടെ ചിത്രങ്ങൾ മാത്രം സ്ഥിരമായി വരച്ചുകൊണ്ടിരുന്നപ്പോൾ ചിലരൊക്കെ പറഞ്ഞു എനിക്ക് അതുമാത്രമേ കഴിയു എന്ന്. അപ്പോൾ എനിക്ക് സ്വയം തോന്നി അല്ല എനിക്ക് മറ്റ് ചിത്രങ്ങളും വരയ്ക്കാൻ കഴിയും അതിനു വേണ്ടി പരിശ്രമിക്കണം. ഈ ഒരു ആത്മ വിശ്വാസമായിരുന്നു ചിത്ര രചനയിൽ എന്റെ പ്രചോദനം. ഞാൻ അറിയപ്പെടുന്നതിനും ചിത്രങ്ങൾ വിറ്റുപോകാൻ തുടങ്ങുന്നതിനും മുമ്പ് തന്നെ വീട്ടുകാർ തന്ന പിന്തുണയും പറയാതെ വയ്യ. അന്ന് പെയിന്റിങ്ങിന് ആവശ്യമായ സാമഗ്രികൾക്കൊക്കെ വാങ്ങി തരുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഭർത്താവാണ്.

∙ സ്വയം തിരിച്ചറിയാൻ അല്‍പം വൈകിപ്പോയി

ബി.ടെക് പഠിക്കുന്നസമയത്ത് ഫൈൻ ആർട്സോ ചിത്രകലയോ അക്കാദമിക് ആയി പരിശീലിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു എന്നു ചിലപ്പോൾ തോന്നാറുണ്ട്. കാരണം ചില ചിത്രങ്ങൾ വരയ്ക്കാൻ എനിക്ക് കൂടുതൽ സമയം ആവശ്യമാണ്. നീയെന്തിനാ വെറുതെ ബിടെക് പഠിച്ച് സമയം കളഞ്ഞതെന്ന് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. എന്നാൽ അന്നൊന്നും ചിത്രകലയോട് എനിക്ക് ഒരു താൽപര്യവും ഇല്ലായിരുന്നു എന്നതാണ് സത്യം.  ഇപ്പോള്‍ ഗ്രാഫിക് ഡിസൈനിങ് പഠിക്കുന്നുണ്ട്.

നമ്മുക്ക് എന്താവണമെന്ന് നമ്മൾ ആഗ്രഹിച്ചാലും അത് ആകാൻ കഴിയും എന്ന് രഞ്ജിത സ്വന്തം അനുഭവത്തിൽ നിന്ന് ഉറപ്പിച്ച് പറയുന്നു. ഇപ്പോൾ രഞ്ജിത തിരക്കിലാണ്. നിരവധി എക്സിബിഷനുകൾ, വരച്ചുകൊടുക്കാനുള്ള ഓഡറുകൾ, ചിത്രകല പഠിക്കുവാനായി വിളിക്കുന്നവർ അങ്ങനെ അങ്ങനെ... എനിക്ക് ഇനിയും കൂടുതൽ ചെയ്യാൻ കഴിയുമെന്ന കലാകാരിയുടെ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വാക്കുകളിൽ നിന്ന് ആസ്വാദകർക്കും ഇനിയുമേറെ പ്രതീക്ഷിക്കാമെന്ന് ഉറപ്പ്. 

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :