E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

biweekly-kanipayur
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങൾ നിറവേറ്റും. അവധിയെടുത്ത് കുടുംബസമേതം വിനോദയാത്ര പുറപ്പെടും. സുരക്ഷിതമായ പണമിടപാടുകളിൽ പങ്കുചേരും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. സഹപാഠി ചേരുന്ന വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്താൽ മനസ്സമാധാനമുണ്ടാകും. വിദേശ ഉദ്യോഗം നഷ്ടപ്പെട്ടതിനാൽ ജന്മനാട്ടിൽ സ്വന്തമായ വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. നിരപരാധിത്വം തെളിയിക്കാൻ സാധിച്ചതിനാൽ ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. അനാവശ്യമായ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. പ്രകൃതിയിലെ വ്യതിയാനത്തിൽ ഉഷ്ണ–ത്വക് രോഗങ്ങൾ വർധിക്കും. അശ്രാന്ത പരിശ്രമത്താൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

മേലധികാരികളിൽ നിന്നു അധിക്ഷേപങ്ങൾ വന്നാലും ഉദ്യോഗം ഉപേക്ഷിക്കുന്നത് ഒരു വർഷത്തേക്ക് ഉചിതമല്ല. നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യപ്രാപ്തി നേടും. അഹോരാത്രം പ്രവർത്തിക്കും വ്യാപാര സ്ഥാപനത്തിൽ ഗുണനിലവാരം വർധിപ്പിക്കാൻ നടപടികളെടുക്കും. അവ്യക്തമായ പണമിടപാടുകളിൽ നിന്നു നിരുപാധികം പിന്മാറും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടാനും ആശയ വിനിമയങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ അവസരമുണ്ടാകും. പ്രണയസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. തുടങ്ങിവച്ച കാര്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ കേൾക്കാനിടവരും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

ഔദ്യോഗികമായി സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിക്ക് വഴിയൊരുക്കും. വ്യാപാര വിതരണ മേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. സ്വതസിദ്ധമായ ശൈലിക്ക് ആദരവും അംഗീകാരവും ലഭിക്കും. ഗൃഹത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. നിലവിലുള്ളതിനു പുറമേ മറ്റൊരു ഗൃഹവും കൂടി വാങ്ങാൻ അന്വേഷണമാരംഭിക്കും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. പകർച്ച വ്യാധി പിടിപെടാൻ സാധ്യത. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

സുവ്യക്തമായ നിലപാട് സർവാദരങ്ങൾക്കും വഴിയൊരുക്കും. കരിയറിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. ഉദ്യോഗത്തിൽ ഉന്നതാധികാര സിദ്ധി ലഭിക്കും. വിശ്വസ്തമായ സേവനത്തിന് പ്രശസ്തി പത്രം  ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാനിടവരും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സന്താനങ്ങൾ മുഖാന്തരം അനുഭവത്തിൽ വന്നുചേരും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. വിദേശത്ത് സ്ഥിര താമസമാക്കാനുള്ള അനുമതി ലഭിക്കും. ചികിത്സ ഫലിക്കും. അസുഖത്തിന് പ്രകൃതിദത്തമായ ഒൗഷധം സേവിക്കാൻ തുടങ്ങും. ശുഭാപ്തി വിശ്വാസത്താൽ പുതിയ പദ്ധതികൾ ഏറ്റെടുക്കും. ഭാവിയിൽ അബദ്ധമുണ്ടാകാതിരിക്കാൻ സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. വിജയസാധ്യതകളെ വിലയിരുത്തി പുതിയ തൊഴിൽ മേഖലയിൽ പ്രവേശിക്കും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. ഏറെക്കുറെ പൂർത്തിയായ ഗൃഹം വാങ്ങാൻ ധാരണയാകും. രക്ഷിതാക്കളുടെ നിർദേശപ്രകാരം കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ജാമ്യം നിൽക്കരുത്. പുനഃപരീക്ഷയിൽ വിജയിക്കും. ചർച്ചകൾക്ക് പൂർണതയും അനുഭവഫലവും ഉണ്ടാകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ വന്നുചേരും.അവധിയെടുത്ത് ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. മുൻകോപം നിയന്ത്രിക്കണം.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

യാഥാർഥ്യങ്ങളെ മനസ്സിലാക്കി ജീവിതം നയിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ വന്നു ചേരും. വിതരണ വിപണന മേഖലകൾ വിപുലമാക്കാൻ അർഹതയുള്ളവരെ നിയമിക്കും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കും. ഭക്ഷ്യവിഷ ബാധയേൽക്കാതെ സൂക്ഷിക്കണം. സങ്കല്‍പങ്ങൾ യാഥാർഥ്യമാകും. തൊഴിൽമേഖലകളിൽ അവിസ്മരണീയമായ നേട്ടമുണ്ടാകും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. ഉഷ്ണ – ത്വക് രോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

യാഥാർഥ്യങ്ങളോടു ബന്ധപ്പെട്ട് ജീവിക്കാൻ തയാറാകും. പാരമ്പര്യ പ്രവൃത്തികൾക്ക് പരിശീലനം തുടങ്ങും. അനുബന്ധവ്യാപാരം തുടങ്ങുന്നതിന് സാഹചര്യമുണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ബന്ധുവിന്റെ രക്ഷകർതൃത്വം ഏറ്റെടുക്കാൻ തയാറാകും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ വർഷം തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള സാഹചര്യം വന്നുചേരും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ നിക്ഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

നീതിയുക്തമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ആത്മസംതൃപ്തിയുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. ക്ലേശകരമായ സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യുവാൻ സാധിക്കും. നിലവിലുള്ളതിനു പുറമേ മറ്റൊരു ഗൃഹം കൂടി വാങ്ങാൻ തീരുമാനിക്കും. തൊഴിൽമേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. അസുഖമുണ്ടോ എന്നുള്ള അനാവശ്യ ആധി ഒഴിവാക്കണം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. സഹപ്രവർത്തകർ അവധിയിലായതിനാൽ അധ്വാനഭാരം വർധിക്കും. ജീവിതപങ്കാളിയുടെ പേരിൽ പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തും. പ്രവർത്തനങ്ങൾക്ക് പൂർണഫലമുണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും. സ്ഥിതിഗതികൾ മനസ്സിലാക്കി പുതിയ കർമപദ്ധതികൾക്ക് രൂപകല്പന ചെയ്യും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. ആത്മവിമർശനം വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. ഉത്സാഹവും ഉന്മേഷവും വർധിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ഏറ്റെടുത്ത ദൗത്യം നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. ആശയങ്ങളും ആഗ്രഹങ്ങളും ഏറെക്കുറെ അനുഭവത്തിൽ വന്നുചേരും. സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. വ്യാപാര വിപണന മേഖലകളിൽ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. പുത്രപൗത്രാദികളോടൊപ്പം പുണ്യതീർഥയാത്ര പുറപ്പെടും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് ഗൃഹം വാങ്ങാൻ തയാറാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. കാരുണ്യപ്രവൃത്തികളിൽ സർവാത്മനാ സഹകരിക്കും. ആർഭാടങ്ങൾ നിയന്ത്രിക്കാൻ തീരുമാനിക്കും. ദീർഘകാലസുരക്ഷയ്ക്ക് അനുയോജ്യമായ നിർദേശങ്ങൾ അനുഭവസ്ഥരിൽ നിന്നു സ്വീകരിക്കും. അസുഖങ്ങളാൽ അവധിയെടുക്കും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. പുണ്യതീർഥ ദേവാലയ യാത്ര പുറപ്പെടും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കാൻ തയാറാകും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും. ചർച്ചകൾ വിജയിക്കും. വിഭാവനം ചെയ്ത കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും. ബാഹ്യപ്രേരണകളെ അതിജീവിക്കാൻ അവസരമുണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ കൈകാര്യം െചയ്യുന്നതിൽ വളരെ സൂക്ഷിക്കണം. വിദേശയാത്രയ്ക്ക് സാങ്കേതിക തടസങ്ങൾ അനുഭവപ്പെടും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ പിരിച്ചുവിടും. ഭക്ഷണ ക്രമീകരണങ്ങളിലെ അപാകതകളാൽ ഉറക്കക്കുറവ് അനുഭവപ്പെടും.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാനിടവരും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹായിച്ചവരിൽ നിന്നും അനുകൂല സാഹചര്യങ്ങൾ വന്നുചേരും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാനിടയുണ്ട്. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. സുരക്ഷാ നടപടികൾക്ക് സുശക്തമായ തീരുമാനം സ്വീകരിക്കും. വിരോധികളുടെ സമീപനത്തെ ഗൗനിക്കാതെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം ആർജിക്കും. പണം കടം കൊടുക്കരുത്. അശ്രദ്ധകൊണ്ട് വീഴ്ചയോ മാനഹാനിയോ വന്നുചേരും. ദൂരയാത്ര മാറ്റി വയ്ക്കും. സൗമ്യ സമീപനത്തിൽ സർവകാര്യവിജയം നേടും.

Read more.. Star sign, Zodiac sign, Astro consultancy

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :