E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്റർനെറ്റ് ഡേറ്റ ഇനി പാഴാകില്ല, സൂക്ഷിക്കാം; സൂത്രവിദ്യയുമായി ഗൂഗിള്‍ ആപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

whatsapp-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൊബൈല്‍ ഡേറ്റ പാഴാവാതെ സൂക്ഷിക്കാന്‍ ഗൂഗിൾ സൂത്രവിദ്യ‍. ട്രയാംഗിള്‍ എന്നു പേരുള്ള ആപ്പ് ഉപയോഗിച്ചാണ് ഗൂഗിള്‍ ഇത് സാധ്യമാക്കുന്നത്. നിലവില്‍ ഫിലിപ്പൈന്‍സില്‍ മാത്രമാണ് ഈ ആപ്പുള്ളത്. ഡേറ്റ വളരെ കുറച്ചു മാത്രം ലഭ്യമാവുകയും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കുകയും ചെയ്യേണ്ട സ്ഥലങ്ങളെ ലക്ഷ്യം വച്ചാണ് ഈ ആപ്പ് പ്രധാനമായും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡേറ്റ സേവര്‍ ഉപയോഗിച്ചാണ് ട്രയാംഗിള്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇത് ആവശ്യമില്ലാത്ത ഡേറ്റ ഉപയോഗം കുറയ്ക്കും. ഡേറ്റ ബാലന്‍സ് ചെക്ക് ചെയ്യുകയും അതിനനുസരിച്ച് ഉപയോഗം ക്രമീകരിക്കുകയും ചെയ്യും. ഏതൊക്കെ ആപ്പുകള്‍ എപ്പോഴൊക്കെ ഡേറ്റ ഉപയോഗിക്കണമെന്ന് നമുക്ക് തീരുമാനിക്കാം. അതില്‍ത്തന്നെ എത്ര സമയത്തേയ്ക്ക് ഓരോ ആപ്പും ഡേറ്റ ഉപയോഗിക്കണമെന്നും തീരുമാനിക്കാം. ഈ സമയം കഴിഞ്ഞ് ഒരു സെക്കന്‍ഡ് പോലും ഡേറ്റ ഇവ ഉപയോഗിക്കില്ല. 

ഗ്ലോബ്, സ്മാര്‍ട്ട് പ്രീപെയ്ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഡേറ്റ ഉപയോഗിക്കാതെ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ട്രൈ ചെയ്യാനും സാധിക്കും. ഇവര്‍ക്ക് അധിക ഡേറ്റയും കിട്ടും. വേയ്‌സ്, മൊബൈല്‍ ലെജന്‍ഡ്‌സ് എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആപ്പുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ഇങ്ങനെ അധിക ഡേറ്റ ലഭിക്കുന്നുള്ളൂ. ആറ്റില്‍ കളഞ്ഞാലും അളന്നുകളയണമെന്ന് പറയും പോലെ സൗജന്യമായി നല്‍കുന്ന ഡേറ്റയാണെങ്കിലും ഒരുപാട് ഡേറ്റയൊന്നും നിലവില്‍ നല്‍കുന്നില്ല. 10 MB, 15 MB എന്നിങ്ങനെയാണ് സൗജന്യ ഡേറ്റ നല്‍കുന്നത്.  

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന ഫിലിപ്പൈന്‍ ഉപഭോക്താക്കള്‍ക്ക് 100 എംബി ഡേറ്റ വെല്‍കം ഓഫറായി നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകള്‍ നടക്കുകയാണ്. പരീക്ഷണഘട്ടം കഴിഞ്ഞാലുടന്‍ ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കും. അപ്പോള്‍ കൂടുതല്‍ നെറ്റ്‌വര്‍ക്കുകള്‍ ഇതില്‍ പങ്കാളികളാവും. ഫിലിപ്പൈന്‍സിലുള്ളവര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് APK മിറര്‍ വഴിയും ഇത് ഡൗണ്‍ലോഡ് ചെയ്യാം.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :