വടക്കുപടിഞ്ഞാറന്‍ കൊളംബിയയില്‍ 170 യാത്രക്കാരുമായി ടൂറിസ്റ്റ് ബോട്ട് മുങ്ങുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ. ഒമ്പതു പേര് മരിച്ചുവെന്നാണ് ആദ്യ റിപ്പോര്‍ട്ട്. 31 പേരെ കാണാതായിട്ടുണ്ട്. മോശം കാലാവസ്ഥ മൂലം തിരച്ചില്‍ അവസാനിപ്പിച്ചതിനാല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമെന്നാണു യാത്രക്കാര്‍ പറഞ്ഞത്. യാത്രക്കാരില്‍ ഒരാള്‍ക്കു പോലും ലൈഫ് ജാക്കറ്റുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
കൊളംബിയയിലെ വലിയ നഗരങ്ങളിലൊന്നായ മെഡെലിനില്നിന്ന് 45 കിലോമീറ്റര്‍ അകെലയുള്ള ഗൗടേപ്പിലാണ് അപകടമുണ്ടായത്. 170 യാത്രക്കാരില്‍ 122 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യേഗിക അറിയിപ്പ്. ഒരു റിസര്‍വോയറില്‍ കൂടി ടൂറിസ്റ്റുകളെയും കൊണ്ടുപോയ എല്‍ അല്മിറാഷ് എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
മൂന്നു നിലകളുള്ള ബോട്ട് ഒരു വശത്തേക്കു മറിയുകയായിരുന്നു. ഉടന്‍ തന്നെ മറ്റു ബോട്ടുകള്‍ പാഞ്ഞൈത്തി നിരവധി പേരെ രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കൊളംബിയന്‍ വ്യോമസേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തെത്തിയിരുന്നു.