E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത ആഴ്ച നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weeky-prediction-by-desikam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

(2017 ജൂൺ 25 – ജൂലൈ 01)

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വാഹനം, മറ്റ് ഇരുമ്പു സംബന്ധമായി വ്യാപാരത്താൽ അധികലാഭം ലഭ്യമാകും. അന്തസ്സും ധനാഭിവൃദ്ധിയും ഉണ്ടാകും. ചില യോഗങ്ങൾ വന്നുചേരാനിടയുണ്ട്. ഉദരസംബന്ധമായി രോഗം വരാവുന്നതാണ്. ജ്യോതിഷം പോലുള്ള ശാസ്ത്രങ്ങൾ അഭ്യസിക്കാനിടയുണ്ട്. അന്യർക്ക് ശല്യം കൊടുക്കുന്നതാണ്. പൊതുമേഖലാരംഗത്ത് പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. സൽപ്രവൃത്തികൾ ചെയ്യും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷലബ്ധിയുണ്ടാകും. സഹോദരങ്ങളാൽ ശല്യം അനുഭവമാകാനിടയുണ്ട്. കഥ, കവിത എഴുതുന്നവർക്ക് അനുകൂല സമയമായി കാണുന്നു. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ധനാഭിവൃദ്ധിയും മാനസികസന്തോഷത്തിന്റെയും സമയമാണ്. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിനായി വിദേശത്ത് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ലോഹങ്ങളാലും അഗ്നിസംബന്ധമായും വ്യാപാരം, തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. അനുയോജ്യമല്ലാത്തവരുടെ ഹിതാനുസരണം പ്രവർത്തിക്കും. അവരാൽ ധനനഷ്ടം ഉണ്ടാകും. കാതുവേദന, പല്ലുവേദന വരാനിടയുണ്ട്. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. പാർട്ടിപ്രവർത്തകർക്ക് സഹപ്രവര്‍ത്തകരാല്‍ ചില വൈഷമ്യങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ചില നന്മകൾ ഉണ്ടാകും. സന്യാസിമാരെ ദർശിക്കാനും അനുഗ്രഹം ലഭ്യമാകുന്നതാണ്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഭാര്യയ്ക്കും മാതാവിനും അനുകൂല സമയമാണ്. ഐറ്റി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. മാതാവിന് ഉപകാരം ചെയ്യുന്നതല്ല. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. പല്ലുവേദന വരാനിടയുണ്ട്. ചരിത്രപരമായി അറിവ് വർദ്ധിക്കും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. സന്യാസിമാരെയും ഗുരുക്കളെയും ദർശിക്കാനുള്ള സന്ദർഭം കാണുന്നു. ശത്രുക്കളാൽ ശല്യം വരാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സന്ദർഭം കാണുന്നു. പുത്രലബ്ധിക്കുള്ള സന്ദർഭം കാണാനിടയുണ്ട്. അടിക്കടി യാത്ര ചെയ്യേണ്ടതാകുന്നു.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ധനാഭിവൃദ്ധിയും പ്രശസ്തിയും ലഭ്യമാകും. വസ്തുക്കള്‍ വാങ്ങാവുന്നതാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കള്‍ ലഭിക്കാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സൽക്കർമ്മങ്ങളിൽ മനസ്സ് ചെലുത്തും. പിതൃകുടുംബവുമായി പിണക്കം വരാവുന്നതാണ്. കഠിനമായി ജോലി ചെയ്യും. ചെറിയ ചെറിയ നന്മകൾ ഉണ്ടാകും. സൽക്കർമ്മങ്ങളിൽ മനസ്സ് ചെല്ലും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം കാണുന്നു. കുടുംബസ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമായി കാണുന്നു. ശാരീരിക അസുഖങ്ങൾ വരാനിടയുണ്ട്. സഹോദരസ്നേഹം ഉണ്ടാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

തൊഴിലഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സ്വയം പ്രയത്നത്താൽ പുരോഗതി വന്നുചേരും. സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ലഭിക്കുന്നതാണ്. സത്യസന്ധമായി പ്രവർത്തിക്കും. അയൽവാസികളെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. വ്യാപാരത്താൽ അധികലാഭം ലഭ്യമാകും. അന്യരാൽ അസൂയപ്പെടുത്തുന്ന രീതിയിൽ പുരോഗതിയുണ്ടാകും. ആത്മാർത്ഥതയും സാമർത്ഥ്യവും ഉള്ളവർ സഹായികളായി വന്നുചേരും. സർക്കാരിൽനിന്നും പൊതുജനങ്ങളിൽ നിന്നും ബഹുമതി ലഭ്യമാകും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നതാണ്. ഒരു സംഘത്തിന്റെ അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവർക്ക് വരുമാനം വർദ്ധിക്കും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. പിതാവിന് ഹൃദയസംബന്ധമായി രോഗം വരാവുന്നതാണ്. ചുറുചുറുപ്പായി ജോലി ചെയ്യും. വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതാണ്. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും. സർക്കാരിൽനിന്നും പൊതുജനങ്ങളിൽ നിന്നും ബഹുമതി ലഭിക്കാനിടയുണ്ട്. വലിയ പ്രയത്നങ്ങളിൽ ഏർപ്പെടാവുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വ്യാപാരത്താൽ അധികലാഭം ലഭിക്കും. യന്ത്രശാലകളിൽ അധികവരുമാനം വന്നുചേരും. കഠിനമായി പ്രവർത്തിക്കും. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. ഭാഗ്യാനുഭവങ്ങൾ ലഭിക്കാനിടയുണ്ട്. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് മറ്റുള്ളവരുടെ തൊഴിൽ ലഭ്യമാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സുഹൃത്തുക്കളാൽ ധനനഷ്ടവും അപകീർത്തിയും വരാതെ ശ്രദ്ധിക്കുക. ഗൃഹം നിർമ്മിക്കാവുന്നതാണ്. മാതാപിതാക്കൾക്ക് അസുഖം വരാതെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. സന്താനലബ്ധി പ്രതീക്ഷിക്കാം. പല മേഖലകളിലും വരുമാനം വന്നുചേരും. സ്വതന്ത്രമായി ചിന്തിക്കും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭ്യമാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കും. ഭയമില്ലാതെ സാമർത്ഥ്യമായി എല്ലാ പ്രവൃത്തികളും ചെയ്തു തീർക്കും. മോഷ്ടാക്കളാൽ ഭയം അനുഭവപ്പെടും. ഫാൻസി, മറ്റ് യുവതികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ അൽപം ശ്രദ്ധക്കുറവ് അനുഭവപ്പെടും. മാതാവിനോട് സ്നേഹമായിരിക്കും. സഹോദരസ്നേഹം കുറയും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. യന്ത്രശാലകളിൽ മറ്റു സ്ഥാപനങ്ങളിൽ അൽപം കടം വരാനിടയുണ്ട്. മാതാപിതാക്കൾക്ക് അസുഖം വരാവുന്നതാണ്. കൈകാലുകൾക്ക് വേദന, സന്ധിവേദന വരാനിടയുണ്ട്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. നേർമാർഗ്ഗമായ ചിന്തയും പ്രവൃത്തിയും ആയിരിക്കും. സാമർത്ഥ്യമായി എല്ലാ ജോലികളും ചെയ്തു തീർക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. കൂട്ടുബിസിനസ്സ് അഭിവൃദ്ധിയുണ്ടാകുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകും. മാതാപിതാക്കളെ പ്രശംസിക്കും. വാഹനം വാങ്ങാവുന്നതാണ്. പ്രശസ്തി ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും നൃത്തസംഗീതം മറ്റു കലകൾ അഭ്യസിപ്പിക്കാം. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാൻ മനസ്സ് ഉണ്ടാകും. പക്ഷവാതം, അപ്രതീക്ഷിതമായ ചെലവുകൾ വന്നുചേരും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. മന്ത്രിസഭാഅംഗങ്ങൾക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കാവുന്നതാണ്. ബ്രാഹ്മണരെയും സന്യാസിമാരെയും സല്‍ക്കരിക്കും. സന്താനപ്രാപ്തിക്കുള്ള സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മാതുലന്മാരാൽ മാനസിക വിഷമതകൾ ഉണ്ടാകാവുന്നതാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അൽപം അലസതയുണ്ടാകും. വാക്കുകൾ പരുഷമായിരിക്കും. സർക്കാരിൽ പെൻഷൻ മറ്റ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതായിരിക്കും. സഹോദരങ്ങളോട് സ്നേഹകുറവ് ഉണ്ടാകും. അൽപകീർത്തി വരാതെ ശ്രദ്ധിക്കേണ്ടതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ന്യായാധിപൻ, പിഎ പോലുള്ള ഉയർന്ന തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകാവുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. ഹാസ്യമായി സംസാരിക്കും. ഉന്നതമായ സ്ഥാനപ്രാപ്തിയുണ്ടാകും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. മലപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള സന്ദർഭം വന്നുചേരും. തടി, സുഗന്ധദ്രവ്യങ്ങൾ വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭ്യമാകും. രോഗം തിരിച്ചറിയാതെ വിഷമിക്കാനുള്ള സന്ദർഭം കാണുന്നു.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർവാഹ ചുമതല ലഭിക്കാവുന്നതാണ്. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. വാഹനം ഇരുമ്പു സംബന്ധമായി വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമായി കാണുന്നു. ബന്ധുക്കളുടെ മംഗളകർമ്മത്തിനായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യും. അയൽവാസികൾക്ക് പ്രിയമുള്ളവരാകും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭിക്കാനിടയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കുന്നതാണ്. 

Read more... Star signs, weekly prediction

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :