കംഗാരുവും ജർമ്മൻ ഷെപ്പേർഡ് ഗണത്തിൽ പെട്ട നായയും തമ്മിലുള്ള രസകരമായ പോരാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത്വേൽസിലാണ് രസകരമായ ഈ സംഭംവം നടന്നത്. ഇതുവഴി വാഹനത്തിൽ വരികയായിരുന്ന ആന്റണി ഹാർട്ട്ലിയാണ് രസകരമായ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
ഇവർ തമ്മിലുള്ള വഴക്ക് ഏകദേശം 20 മിനിട്ടോളം നീണ്ടു നിന്നു. രണ്ടു പേരും വഴക്കിൽ നിന്നു പിന്മാറാൻ തയാറല്ലായിരുന്നു. കംഗാരും നായയെ ചാടി ആക്രമിക്കുന്നതും നായ പിന്നാലേ കുരച്ചുകൊണ്ടു പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 20 മിനിട്ടോളം തുടർന്ന പോരാട്ടം ഇതുവഴിയെത്തിയ പൊലീസുകാരൻ ഒരു വടിയെടുത്ത് ഇരുവരെയും തുരത്തുന്നതുവരെ തുടർന്നു.
പരസ്പരം മിനിട്ടുകളോളം പോരാടിയെങ്കിലും ഇരുവർക്കും പരിക്കൊന്നുമില്ലെന്നുള്ളതാണ് ആശ്വാസകരമായ കാര്യം. യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഈ വിഡിയൊ ഇപ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.