E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ? ; കാണിപ്പയ്യൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

asrtology-kanipayyoor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

സമ്പന്നരുടെ പിൻബലത്താൽ പുതിയ വ്യാപാരം തുടങ്ങുവാൻ ധാരണയാകും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. പുതിയ ആവിഷ്കരണശൈലിക്ക് അംഗീകാരം ലഭിക്കും. സുവ്യക്തമായ നിലപാട് സർവാദരങ്ങൾക്കു വഴിയൊരുക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദേശിക്കാൻ സാധിക്കും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പാരമ്പര്യ പ്രവൃത്തികൾക്ക് പരിശീലനം തുടങ്ങും. കുടുംബത്തിൽ ഭക്തി അന്തരീക്ഷം സംജാതമാകും. വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. ജാമ്യം നിന്ന വകയിൽ പണം കൊടുക്കേണ്ടതായി വരും. മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും.

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

അപര്യാപ്തതകൾ പരിഹരിച്ച് പ്രവർത്തനരംഗം വിപുലീകരിക്കും. വിപണന–വിതരണ മേഖലകളിൽ അഭൂതപൂർവമായ നേട്ടം കൈവരിക്കും. വിവിധങ്ങളായ മേഖലകളിൽ ഏർപെടുന്നതിനാൽ ദേവാലയദർശനം മാറ്റി വയ്ക്കും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാൻ തയാറാകുന്നതുവഴി ആത്മസംതൃപ്തിയുണ്ടാകും. പാരമ്പര്യ വിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കാൻ തയാറാകും. കീഴ്ജീവനക്കാരുടെ പ്രവൃത്തികളെ ആത്മാർഥമായി അഭിനന്ദിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരം വന്നുചേരും. അമിത വേഗത്തിലുള്ള വാഹന ഉപയോഗം ഒഴിവാക്കണം. പുതിയ ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

ആരോഗ്യം തൃപ്തികരമായിരിക്കും. ആരാധനാലയത്തിൽവച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും. പ്രതികൂല സാഹചര്യങ്ങളെ ആത്മധൈര്യത്തോടു കൂടി നേരിടാൻ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. അധികൃതരുടെ പ്രത്യേക പരിഗണനയിൽ സ്ഥാനക്കയറ്റമുണ്ടാകും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പദ്ധതികൾ രൂപകല്പന ചെയ്യും. ഈശ്വരപ്രാർഥനകളാൽ ആഗ്രഹസാഫല്യമുണ്ടാകും. സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കാനുള്ള മാനസിക അവസ്ഥ സംജാതമാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. സഹോദരങ്ങളുമായി രമ്യതയിലെത്താൻ തയാറാകും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ആത്മവിശ്വാസത്തോടുകൂടി പുതിയ ഭരണസംവിധാനം അവലംബിക്കും. അതിൽ പ്രത്യേകമായ മനഃസംതൃപ്തി തോന്നും. വിവിധങ്ങളായ പദ്ധതികൾക്ക് വിദഗ്ധ നിർദേശം തേടും. പണം മുടക്കാൻ ധാരണയാകും. അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കാൻ അവസരമുണ്ടാകും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. ജന്മസിദ്ധമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുത്രൻ വാങ്ങിയ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. പാരമ്പര്യ പ്രവൃത്തികൾ പിന്തുടരാൻ തീരുമാനിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. ചികിത്സ ഫലിക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

പുതിയ ഭരണസംവിധാനം അവലംബിക്കും. അപര്യാപ്തതകളെ മനസ്സിലാക്കി ജീവിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. ഏകദിന വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. സന്താനങ്ങളുടെ നിർബന്ധത്താൽ ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. വ്യവസ്ഥകൾ പാലിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഗവേഷകർക്കും വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നുചേരും. ബന്ധുവിനെപ്പറ്റിയുള്ള മുൻധാരണകൾ തിരുത്തേണ്ടതായി വരും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട ചർച്ചകൾ മാറ്റിവയ്ക്കേണ്ടതായി വരും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. ജാമ്യം നിൽക്കരുത്.  ഉദര നീർദോഷരോഗങ്ങൾക്ക് ചികിത്സ തുടങ്ങും. അനാവശ്യമായ ആധി ഒഴിവാക്കണം.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

കടപ്പാടുകൾ മനസ്സിലാക്കി ബന്ധുക്കളെ സഹായിക്കേണ്ടതായി വരും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കും. തൊഴിൽമേഖലകളിൽ അനിർവചനീയമായ നേട്ടം കൈവരിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജീവിതപങ്കാളിയുടെ ആശയങ്ങൾക്ക് അനുസൃതമായി ഉദ്യോഗമാറ്റത്തിന് ശ്രമിക്കും. വ്യക്തിത്വം നിലനിർത്താൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. അതിഥി സൽക്കാരത്തിന് അധികച്ചെലവ് അനുഭവപ്പെടും. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം സംഭവിക്കും. അശ്രദ്ധകൊണ്ട് വാഹനാപകടമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിയന്ത്രണം േവണം.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടു കൂടി പൂർത്തീകരിക്കും. സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്കവസരമുണ്ടാകും. ബന്ധുമിത്രാദികളുടെ ആഗമനം മനസ്സമാധാനത്തിന് വഴിയൊരുക്കും. അറിവിനേക്കാൾ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. മേലധികാരിയുടെ സംശയങ്ങൾക്ക് വിശദീകരണം നൽകാനിടവരും. വിശ്വസ്തസേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. ബാഹ്യപ്രേരണകളെ അതിജീവിക്കാൻ സാധിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാനിടവരും. വ്യത്യസ്തമായ ആശയങ്ങൾക്ക് വിദഗ്ധ നിർദേശം തേടും. സങ്കൽപത്തിനനുസരിച്ച് ഉയരാൻ സാഹചര്യം വന്നുചേരും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴിൽമേഖലകൾ ക്രമീകരിക്കും. ബന്ധുവിന്റെ ആഗമനം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നുപിന്മാറും. വിശ്വാസ വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. വരവും ചെലവും തുല്യമായിരിക്കും.

പൂർണരൂപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :