E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സാധാരണക്കാർക്കും ആഡംബരവീട് പണിയാം; വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാധാരണക്കാരുടെ സ്വപ്നങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്ന വീട്. സൗന്ദര്യവും സൗകര്യവും ഇന്‍റീരീയർ ലക്ഷ്വറിയും എല്ലാമുള്ള ഈ വീടിനെ അണിയിച്ചൊരുക്കാൻ ചെലവായത് 30 ലക്ഷം രൂപയാണ്. യഥാർഥത്തിൽ വീടിന്‍റെ നിർമ്മാണ ചെലവ് 20 ലക്ഷം രൂപയാണ്. 10 ലക്ഷം രൂപ അധികം ചെലവാക്കിയാണ് ചുറ്റുമതിലും ലാൻഡ്സ്കേപ്പും ഫര്‍ണിച്ചറുകളും കബോർഡുകളും ഫാൾസ് സീലിങ്ങും എല്ലാം ഒരുക്കിയത്. ഫർണിഷിങ്ങിൽ പുലർത്തിയ സൂക്ഷ്‌മതയുടെ ഫലം വീടിനകത്ത് പ്രതിഫലിക്കുന്നു. വളരെ വർണാഭമായാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.

10  സെന്റിൽ 1400 ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. വിക്ടോറിയൻ ശൈലിയിലെ ചില ഘടകങ്ങൾ ഈ വീടിന്റെ എലിവേഷനിൽ ഉപയോഗിച്ചിരിക്കുന്നു. സ്ലോപിങ് റൂഫ്, കിളിവാതിൽ, മുഴച്ചുനിൽക്കുന്ന ജനാലകൾ തുടങ്ങിയയവ ഉദാഹരണം. ക്രീം, മെറൂൺ നിറങ്ങളാണ് വീടിനു നൽകിയിരിക്കുന്നത്. ഈ വീടിനെ മനോഹരമാക്കുന്നതിൽ സ്ലോപിങ് റൂഫ് പ്രധാനമായ പങ്കുവഹിക്കുന്നു. കോൺക്രീറ്റ് റൂഫിൽ ഓടാണ് നൽകിയിരിക്കുന്നത്. 

luxury-budget-house-malappuram-exterior.jpg.image.784.410

3 ബെഡ്റൂം, ലിവിങ്, ഡൈനിങ്, അടുക്കള, സിറ്റൗട്ട്, ബാൽക്കണി, അപ്പർ ലിവിങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ വീടിനുണ്ട്. വാസ്തു അനുസരിച്ച് വീടിന്റെ തെക്കുപടിഞ്ഞാറ് മൂലയ്ക്കാണ് വീടിന്റെ മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങ്ങിനോട് ചേർന്ന് വളരെ ഒതുങ്ങിയ ഡൈനിങ് സ്‌പേസ് ഒരുക്കിയിരിക്കുന്നു. ഈ വീട്ടിലെ എല്ലാ ഫോൾസ് സീലിങ്ങും ജിപ്സം ബോർഡ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. കസ്റ്റംമെയ്ഡ് എൽഇഡി ലൈറ്റുകൾ ഓരോ മുറികളിലും പ്രകാശവിന്യാസത്തിന്റെ മായാജാലം തീർക്കുന്നു.

luxury-house-kitchen.jpg.image.784.410

ഇത്രയധികം സൗകര്യങ്ങളും സൗന്ദര്യവൽക്കരണവും ഒക്കെ നടത്തിയിട്ടും ചെലവ് 30 ലക്ഷം രൂപയിൽ നിർത്താൻ കഴിഞ്ഞതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇന്‍റർ ലോക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള ഭിത്തി നിർമാണമാണ്. നിർമിക്കുന്ന സമയത്ത് സിമന്റോ മണലോ ആവശ്യമില്ല എന്നതാണ് ഇന്‍റർലോക്ക് ഇഷ്ടികകളുടെ പ്രത്യേകത. മരമൊഴിവാക്കി കോൺക്രീറ്റ് കട്ടിളകളാണ് ജനാലകൾക്ക്  ഉപയോഗിച്ചിരിക്കുന്നത്. ഓരോ മുറികളുടെയും പ്രാധാന്യം അനുസരിച്ചുള്ള ഫ്ളോറിങ് സാമഗ്രികളുടെ ഉപയോഗവും ചെലവ് ഗണ്യമായി കുറയ്ക്കുന്നു. ജിപ്സം പ്ലാസ്റ്ററിങ്ങും മരത്തിന്‍റെ കുറഞ്ഞ ഉപയോഗവുമാണ് മറ്റുകാരണങ്ങൾ. മറ്റു നിരവധി ഉപയോഗങ്ങളുമുണ്ട് ജിപ്സം പ്ലാസ്റ്ററിങ്ങിന്. വെറും രണ്ടാളുകളുടെ അധ്വാനംകൊണ്ട് അഞ്ചു ദിവസം കൊണ്ടാണ് ഈ വീടിന്റെ പ്ലാസ്റ്ററിങ് പൂർത്തിയാക്കിയത്.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ ധർമ്മേന്ദ്ര കുമാറിനും വിനീതയ്ക്കും വേണ്ടി ഈ ബഡ്ജറ്റ് വീട്  ഡിസൈൻ ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും മലപ്പുറം ജില്ലയിലെ ചേളാരിയിലുള്ള ബിൽഡിങ്ങ് ഡിസൈനേഴ്സിലെ എൻജിനീയർ കെ വി മുരളീധരനാണ്.

luxury-budget-house-malappuram-false-ceiling.jpg.image.784.410

Project Facts

Area- 1400 SFT

Location- Malappuram

Designer - K V Muraleedharan,Building Designers,Chelari, Malappuram

Phone: 04942400202,Mob: 9895018990

www.buildingdesigners.in

കൂടുതൽ വായനയ്ക്ക്... 

Read More- Luxury House Budget Home House Plan Kerala

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :