E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സമ്പത്തിനും ദാമ്പത്യ സൗഭാഗ്യങ്ങൾക്കും ഫെങ്ഷൂയി പറയുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dragon
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെങ്ങ്ഷൂയി പ്രകാരം ഡ്രാഗൺ ശക്തിയുടേയും, ആഭിജാത്യത്തിന്റേയും പ്രതീകമാകുമ്പോൾ ഫീനിക്സ് മഹത്വത്തിന്റേയും കാരുണ്യത്തിന്റേയും പ്രതീകമാകുന്നു. ഡ്രാഗണിന്റേയും, ഫീനിക്സിന്റേയും ശക്തമായ ഒത്തുചേരലിനൊപ്പം വെൺമേഘങ്ങളുടെ താളാത്മകമായ വിന്യാസവും കൂടി സമ്മിശ്രമാകുമ്പോൾ ഉച്ചസ്ഥായിയിലുള്ള അഭിവൃദ്ധിയുടേയും മനസമാധാനത്തിന്റേയും സ്വരമാധുര്യം സംജാതമാകുന്നു. ഈ ബിംബം നമുക്ക് സമ്മാനിക്കുന്ന സൗഭാഗ്യങ്ങൾ സമാനതകളില്ലാത്തതാണ്. ശാസ്ത്രീയ സംഗീതത്തിലും നൃത്തരംഗങ്ങളിലും കലാസാഹിത്യ മേഖലകളിലും ശോഭിക്കുന്നവർക്ക് ഉന്നതസ്ഥാനമാനങ്ങൾ ലഭ്യമാകാനും, കർമരംഗത്ത് കൂടുതൽ പ്രശസ്തി പിടിച്ചു പറ്റാനും ഡ്രാഗൺ ഫീനിക്സ് ഉപാസിക്കുന്നതിലൂടെ കൈവരിക്കാനാകുമെന്ന് ഫെങ്ങ്ഷൂയി അനുശാസിക്കുന്നു. ബിസിനസിൽ നമ്മെ തകർക്കാൻ ശ്രമിക്കുന്ന വൈരികളെ ചെറുക്കാനും പുതിയ ബിസിനസ് അവസരങ്ങൾ നമുക്കായി കടന്നുവരാനും ശരിയായ ദിശയിൽ നമ്മുടെ യാത്രയെ തിരിച്ചുവിടാനും ഡ്രാഗൺ ഫീനിക്സിന്റെ സാമീപ്യം സഹായമായേക്കാം. നമ്മുടെ ബിസിനസിനെ വിപുലീകരിയ്ക്കാനായി പുറപ്പെടുന്നവർക്ക് ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഉറ്റവർക്കായി ഏറ്റവും ശ്രേഷ്ഠമായ വിവാഹസമ്മാനം

ചൈനീസ് പുരാണങ്ങളും വിജ്ഞാനകോശങ്ങളും വിളംബരം ചെയ്യുന്നത് ഡ്രാഗൺ ഫീനിക്സ് യാംഗ് യിൻ സമൃദ്ധിയുടെ പരമോന്നത പ്രതീകങ്ങളായിട്ടാണ്. ഡ്രാഗൺ പുരുഷന്റെ ശക്തിയേയും, ഓജസിനേയും ഉത്തേജിപ്പിക്കുമ്പോൾ ഫീനിക്സ് സ്ത്രീ സൗന്ദര്യത്തിന്റെ വശ്യതയും ശോഭയും ഇരട്ടിപ്പിക്കുന്നു. ഇവയുടെ സമ്മിശ്രമായ ഡ്രാഗൺ ഫീനിക്സ് വീടുകളില്‍ സ്ഥാപിക്കുമ്പോള്‍ ദാമ്പത്യസ്വരചേർച്ചയും, ഐക്യവും, സമൃദ്ധിയും സുസ്ഥിരമാകുന്നു. ഫലസമൃദ്ധമായ കുടുംബഭദ്രത ഉറപ്പുതരുന്ന ഡ്രാഗൺ ഫീനിക്സ് വേണ്ടപ്പെട്ടവർക്ക് സമർപ്പിക്കാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനമാണ്. വിവാഹവാർഷികം ആഘോഷിക്കുന്നവർക്കും ഇത് സ്നേഹസമ്മാനമായി നൽകാം.

ഡ്രാഗൺ ഫീനിക്സ് സ്വഭവനത്തിന്റെ വടക്ക് പടിഞ്ഞാറ് ദിശയിൽ ക്രമീകരിച്ച് ഗൃഹനാഥന്റെ സൗഭാഗ്യവും, തെക്ക് പടിഞ്ഞാറ് സ്ഥാപിച്ച് കുടുംബിനിയുടെ സൗഭാഗ്യവും, തെക്ക് ദിശയിൽ ചിട്ടപ്പെടുത്തി ഗൃഹസൗഭാഗ്യവും ഉറപ്പുവരുത്താം. നമ്മൾ ജോലി ചെയ്യുന്നതിന് പിൻവശത്തായി ഡ്രാഗൺ ഫീനിക്സിനെ പ്രതിഷ്ഠിച്ച് ഊർജ്ജസ്വലത വർദ്ധിപ്പിച്ച് ജോലി ആയാസരഹിതവും, ആഹ്ലാദഭരിതവുമാക്കാം. കലഹരഹിതവും സന്തുഷ്ടവുമായ ദാമ്പത്യം ഇച്ഛിക്കുന്നവർക്ക് കിടപ്പുമുറിയിൽ പടിഞ്ഞാറ് ദിശയിലോ നിങ്ങളുടെ യിൻ യാൻ ദിശയിലോ ക്രമീകരിക്കാം. വിവേകപരമായി ബിസിനസിന്റെ അഭിവൃദ്ധി കാംക്ഷിക്കുന്നവർക്ക് അവരവരുടെ ഷെംഗ് ചീ ദിശയിൽ ഓഫീസിൽ ഡ്രാഗൺ ഫീനിക്സിനെ സ്ഥിരപ്പെടുത്താം.

ലേഖകൻറെ വിലാസം

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772

കൂടുതൽ ജ്യോതിഷ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :