E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇതു പഴഞ്ചൻ സാരിയോ അതോ അതുകൊണ്ടുണ്ടാക്കിയ ഗൗണോ? ശിൽപ ഷെ‌‌ട്ടിയെ കളിയാക്കി ഫാഷൻ ലോകം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shillpa-shetty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ശിൽപ ഷെട്ടി. വിവാഹിതയായപ്പോഴും കുഞ്ഞുണ്ടായതിനു ശേഷവും തന്റെ ശരീരസൗന്ദര്യം പഴയതിലും മനോഹരമായി കാത്തു സൂക്ഷിച്ച അപൂർവം നടിമാരിലൊരാള്‍. സൈസ് സീറോ ലുക്ക് എങ്ങനെ സ്വന്തമാക്കാം എന്നു വിവിധി വിഡിയോകളിലൂടെയും സ്വന്തമായി എഴുതിയ പുസ്തകത്തിലൂടെയുമൊക്കെ ശിൽപ നമുക്കു പറഞ്ഞുതന്നു. പക്ഷേ ഫാഷന്റെ കാര്യത്തിൽ മാത്രം ഈ നടിക്കത്ര സെൻസില്ലെന്നാണ് പൊതുവെയുള്ള പറച്ചിൽ. 

ബോളിവുഡ് സുന്ദരിമാരെല്ലാം വസ്ത്രങ്ങളിൽ വ്യത്യസ്തതയും ട്രെൻഡും െകാണ്ടുവരുമ്പോൾ അടുത്തിടെ ശിൽപ ധരിച്ച വസ്ത്രത്തെ ഏറ്റവും മോശം എന്നാണ് ഫാഷൻ പ്രേമികളാകെ വിശേഷിപ്പിക്കുന്നത്. ദാദാസാഹിബ് ഫാൽക്കെ അവാർഡിനെത്തിയപ്പോൾ ശിൽപ ധരിച്ച വസ്ത്രത്തിനാണ് വിമർശനങ്ങളു‌െട പെരുമഴയെത്തുന്നത്. വിമർശനങ്ങളിലും കാര്യമില്ലാതില്ല, ചടങ്ങിനായി ശിൽപ ധരിച്ച വേഷം ഗൗണാണോ അതോ സാരിയാണോ എന്നു പോലും മനസിലാകുന്നില്ലെന്നു മാത്രമല്ല ഒട്ടും മേന്മയില്ലാത്തൊരു ഡിസൈനുമായിരുന്നു അത്. 

കരിനീലനിറത്തിലുള്ള ആ വേഷം പഴയ സാരികൊണ്ട് ശിൽപ ഗൗൺ തുന്നിച്ചതാണോയെന്നാണ് പലരും കളിയാക്കി ചോദിക്കുന്നത്. കരിനീലനിറത്തേക്കാൾ എടുത്തുനിൽക്കുന്നത് ഗൗൺ സാരിയിലെ വെള്ളി നിറം തന്നെയാണ്, അതിനു ചേരുന്നവിധത്തിലും ഇരുകൈകളിലും മെറ്റാലിക് ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. കഴുത്തിലോ കാതിലോ ആഭരണം തരിമ്പും ഇല്ലാത്തതുകൊണ്ടു തന്നെ കൈകളിലുള്ളവ അമിതമാണെന്നു തോന്നിക്കുകയും ചെയ്യും. 

സിൽവർ സാൻഡലും സിൽവർ വളയും സിൽവർ മോതിരങ്ങളുമൊക്കെയായി ആകെമൊത്തം ഒരു സിൽവർ മേളമായിരുന്നു. രണ്ടു സ്റ്റൈലിലുള്ള വസ്ത്രങ്ങളെ മിക്സ് ചെയ്തുള്ള ഫ്യൂഷൻ ആകാം ശിൽപ പരീക്ഷിച്ചതെന്നാണ് കേൾക്കുന്നത്. എന്തായാലും ഇനി വസ്ത്രത്തിലൊരു പരീക്ഷണം നടത്തുംമുമ്പ് ശിൽപ രണ്ടുതവണ ആലോചിക്കുമെന്നാണ് തോന്നുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :