സമൂഹ മാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ് ഫെയ്സ്ബുക്കും വാട്സ് ആപ്പും ഇല്ലാത്ത ദിവസങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും ആകാത്തവരും ഉണ്ട്. എന്നാൽ കേട്ടോളൂ എപ്പോഴും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർ ദുഃഖിതരും അനാരോഗ്യം ഉള്ളവരും ആയിരിക്കുമെന്നു പഠനം.
യേൽ സർവകലാശാല, കലിഫോർണിയ സർവകലാശാല, സാൻഡിഗോ എന്നിവിടങ്ങളിലെ ഗവേഷകർ, ഫെയ്സ്ബുക്ക് ഉപയോഗവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കി. 2013 മുതല്‍ 15 വരെ 5208 സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തിയത്.
ഫെയ്സ്ബുക്ക് ആക്ടിവിറ്റി, യഥാർത്ഥ ജീവിതത്തിലെ സാമൂഹിക പ്രവർത്തനങ്ങൾ, ശാരീരികവും മാനസകവുമായ ആരോഗ്യം, ജീവിതസംതൃപ്തി, ബോഡിമാസ് ഇൻഡക്സ് ഇവ പരിശോധിച്ചു.