ഒരുകാലത്ത് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ മാദകറാണിയായിരുന്ന സിൽക്ക് സ്മിതയെ പരിചയപ്പെടുത്തിയത് അന്തരിച്ച നടനും സംവിധായകനുമായ വിനു ചക്രവർത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള എല്ലൂര്‍ ഗ്രാമത്തിലെ ഒരു പൊടിമില്ലില്‍ നിന്നുമാണ് വിജയലക്ഷ്മിയെന്ന കറുത്തു മെലിഞ്ഞ സ്മിതയെ വിനു ചക്രവര്‍ത്തി കണ്ടെത്തുന്നത്.
1980-ല്‍ വിനു ചക്രവര്‍ത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ’വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമയിൽ ഒരു ബാര്‍ ഡാൻസറുടെ വേഷത്തിലാണ് സ്‌മിതയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്മിത സില്‍ക്ക് സ്മിതയായി. ആദ്യ സിനിമകളിലെ വിജയത്തിന് ശേഷം സ്മിതയ്ക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കൈനിറയെ പടങ്ങൾ, തെന്നിന്ത്യയില്‍ 450-ഓളം ചിത്രങ്ങളിൽ സിൽക്ക് അഭിനയിച്ചു.