കണ്ണിന്റെയും ചുണ്ടിന്റെയും വശങ്ങളിൽ അവിടവിടെയായി നേർത്ത വരകൾ തെളിയുന്നുണ്ടോ? എങ്കിൽ കണ്ണാടിയിൽ നോക്കി നിൽക്കാതെ സ്വന്തം പ്ലേറ്റിലേക്കു നോക്കൂ. പ്രായാധിക്യം തോന്നാതിരിക്കാൻ ഭക്ഷണ രീതിയിൽ ഒരൽപം മാറ്റം വരുത്തിയേ പറ്റൂ. പ്രായം കുറയ്ക്കാൻ സഹായിക്കുന്ന ആഹാരസാധനങ്ങളെ തിരിച്ചറിയൂ.
വെളളം കുടിക്കാൻ മറക്കല്ലേ
ചർമത്തിൽ വരൾച്ച മൂലം ഉണ്ടാകുന്ന ചുളിവുകൾ തടഞ്ഞ് ജലാംശം നിലനിർത്താനും കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും വെളളം ആവശ്യമാണ്. ദിവസവും രണ്ടു ലീറ്റർ വെളളം കുടിക്കുന്നത് ശീലമാക്കണം. വെളളം കുടിക്കാൻ മടിയുളളവർക്ക് കഞ്ഞിവെളളമോ സംഭാരമോ മധുരം ചേർക്കാത്ത പഴസത്തോ കുടിക്കുന്നത് ശീലമാക്കാം.