അത്യപൂർവ ജനിതക വൈകല്യവുമായി ഒരു ആൺകുഞ്ഞ് ജനിച്ചു. കുട്ടി അന്യഗ്രഹ ജീവിയാണെന്നും, ദൈവിക ശക്തയുള്ള ജന്മമാണെന്നുമൊക്കെ അഭിപ്രായം ഉയർന്നുകഴിഞ്ഞു. കുഞ്ഞിന്റെ വൈരൂപ്യമുള്ള രൂപം കണ്ട് ആദ്യം മുലയൂട്ടാൻ പോലും അമ്മ തയാറായില്ല. ഹാർലിക്വിൻ-ടൈപ്പ് ഇച്തിയോസിസ് എന്ന അപൂർവ ജനിതക രോഗം ബാധിച്ച കുഞ്ഞാണു ജനിച്ചതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇത്തരക്കാരുടെ ചർമം ഏറെ കട്ടികൂടിയതും അവയവങ്ങൾ വൈരൂപ്യത്തോടെയുള്ളതുമാകും.
ബിഹാറിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയാണ് ഖലിദ ബീഗം എന്ന 35വയസ്സുകാരി ഈ കുഞ്ഞിനു ജന്മം നൽകിയത്. ചെറിയ തലയും ഉരുണ്ട കണ്ണുകളുമുള്ള കുട്ടിയെ കണ്ട് പകച്ചുപോയെന്നും ആദ്യം തന്റെയടുത്തുനിന്നു കുഞ്ഞിനെ മാറ്റാൻ പോലും പറഞ്ഞുവെന്നും അമ്മ പറയുന്നു. കുട്ടിയുടെ പല ശരീരഭാഗങ്ങളും പൂർണ വളർച്ച പ്രാപിച്ചിട്ടില്ല. തലച്ചോറും തലയോട്ടിയും പൂർണമായില്ലാത്ത അവസ്ഥയിലാണു കുട്ടി. ലോകത്തു നടക്കുന്ന മൂന്നു ലക്ഷം ജനനങ്ങളിൽ ഒരാൾക്ക് ഇത്തരം അവസ്ഥയുണ്ടായേക്കാമെന്നാണു ഡോക്ടർമാർ കരുതുന്നത്.
പ്രദേശവാസികളും അച്ഛൻ മുഹമ്മദ് ഇംതിയാസ് അടക്കമുള്ളവരും വിശ്വസിക്കുന്നത് കുട്ടി ഹനുമാന്റെ മനുഷ്യാവതാരമായിരിക്കുമെന്നാണ്.
കുട്ടിയുടെ പല ശരീരഭാഗങ്ങളും പൂർണ വളർച്ച പ്രാപിച്ചിട്ടില്ല. തലച്ചോറും തലയോട്ടിയും പൂർണമായില്ലാത്ത അവസ്ഥയിലാണു കുട്ടി