മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വരെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മളില്‍ പലരും കേട്ടത്. കുറുന്തോട്ടിക്കും വാതമോ എന്നാലോചിച്ച് സൈബര്‍ സുരക്ഷയെ കുറിച്ചാലോചിച്ച് തലയില്‍ കൈവയ്ക്കാനേ നമ്മള്‍ക്കും കഴിയുമായിരുന്നുള്ളൂ. പക്ഷേ നോയിഡ സ്വദേശി കൃഷ്ണ പണ്ഡിറ്റ് എന്ന സ്കൂള്‍ പയ്യന്റെ തലയില്‍ ഈ വാര്‍ത്ത സൃഷ്ടിച്ചത് കിടിലന്‍ ഒരു ഐഡിയയാണ്. സോഷ്യല്‍ മീഡിയ സൈറ്റുകളെ ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു ആപ്പ് എന്നതായിരുന്നു ആ പതിനാലുകാരന്റെ ആശയം. നെറ്റോറിയന്സ് എന്ന ആ ആപ്പിന് ഗൂഗിള്‍ വെബ് റേഞ്ചേഴ്സ് ഓണ്‍ലൈന്‍ സേഫ്ടി മത്സരത്തില്‍ സമ്മാനം കൂടി ലഭിച്ചതോടെ ആകെ ത്രില്ലടിച്ചിരിക്കുകയാണ് കൃഷ്ണ പണ്ഡിറ്റ്. ഏപ്രിലില്‍ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് കൃഷ്ണ.
ആപ്പിലെ പാസ്വേര്ഡിയന്, സാവിയന്‍, ട്രാന്‍സിയന്‍ ഫീച്ചറുകള്‍ ഉപഭോക്താക്കളെ പാസ്വേര്ഡ് ഉണ്ടാക്കാനും, നിലവിലെ പാസ്വേര്ഡുകള് സംരക്ഷിക്കാനും, വിവരങ്ങള്‍ പരിഭാഷപ്പെടുത്താനും സഹായിക്കും. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുക വഴി പഴുതടച്ച പ്രതിരോധമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്. വിശ്വഭാരതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ കൃഷ്ണ രണ്ടു മാസം കൊണ്ടാണ് ആപ്പ് വികസിപ്പിച്ചത്.