യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്ലറ്റിക്കോ മഡ്രിഡിനും ജയം. മാഞ്ചസ്റ്റര്‍ സിറ്റി ഫ്രഞ്ച് ക്ലബ് മോണാക്കോയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കും അത്ലറ്റിക്കോ ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും തോല്പിച്ചു
ഗോളടിച്ച് കൂട്ടാന്‍ മല്‍സരിച്ച നാല് ടീമുകള്‍. ആകെ വീണത് 14 ഗോളുകള്‍.ഒടുവില്‍ കാവ്യനീതിപോലെ കരുത്തല്‍ ഡയിച്ചുകയറിയെന്ന് മാത്രം. ചുരുക്കത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം സിറ്റിയുടോയും അത്ലര്റിക്കോയുടേയും വിജയത്തെ. സെര്‍ജിയോ അഗ്.ൂറോയുടെ ഇരട്ടഗോഫുകഴില് മാഞ്ചസ്റ്റര്‍ വിജയത്തേരേറിയെങ്കലും മികച്ച പോരാട്ടം കാഴ്ചവെച്ചാണ് മൊണാക്കോ മടങ്ങുന്നത്. പലപ്പോഴും സിറ്റിക്കൊപ്പമോ സിറ്റിയേക്കാ മികച്ചതോ ആയിരുന്നു മൊണൊക്കോയുടെ മുന്നേറ്റങ്ങഴ്.കളിയുടെ 61 മിനിട്ട് വരെ മുന്നിലുമായിരുന്നു അവര്‍. പക്ഷേ അഗ്യൂറോയുടെ ഈ ഗോളോടെ അവര്‍ തകര്‍ന്നു. തോറ്റെന്ന് സ്വയം ഉറപ്പിച്ച മൊണോക്കോയെ സിറ്റി രണ്ട് ഗൊഴടിച്ച് പിന്നെയും നോവിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് ഹോംഗ്രൗണ്ടിലെ ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ ആശങ്ക ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസിന്റെ പരുക്കാണ്. പുതിയ കരാറില്‍ ടീമിലെത്തിയ ജീസസ് തകര്‍പ്പന്‍ ഫോമിലായിരുന്നു. സിറ്റിയെ നേരിടാനിറങ്ങുന്ന മൊണാക്കോ ഫ്രഞ്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരാണ്. ഫോം വീണ്ടെടുത്ത റാഡമല്‍ ഫല്ക്കാവോയാണ് മൊണാക്കോയുടെ തുറുപ്പുചീട്ട്. ജര്‍മന്‍ ലീഗില്‍ കഴിഞ്ഞ പത്തുമല്‍സരങ്ങളില്‍ തോല്‍വി അറിയാത്ത ബയേര്‍ ലെവര്ക്യൂസന് ഹോംഗ്രൗണ്ടിലാണ് ആദ്യപാദ മല്‍സരമെന്നത് കരുത്തുകൂട്ടും. തന്റെ യുവനിരയും അത്ലറ്റിക്കോ മഡ്രിഡിന്റെ പരിചയസമ്പത്തും തമ്മിലാകും കരുത്തളക്കുകയെന്നാണ് ലെവര്ക്യൂസന് കോച്ച് റോജര്‍ ഷ്മിറ്റിന്റെ വിലയിരുത്തല്‍. അന്റോണിയോ ഗ്രീസ്മാന്റേയും കെവിന് ഗമെയ്റോയുടേയും സ്കോറിങ് ബൂട്ടുകളിലാണ് അത്ലറ്റിക്കോയുടെ പ്രതീക്ഷ. ലാ ലീഗയില്‍ അത്ര മികച്ച അവസ്ഥയിലല്ല അത്ലറ്റിക്കോയെങ്കിലും അത്ര എളുപ്പം ലെവര്ക്യൂസന് സ്പാനിഷ് ടീമിനെ മറികടക്കാനാകില്ല.