E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

പന്ത് നിലംതൊടാതെ ഗാലറിയിലെത്തിക്കാൻ പ്രത്യേക പരിശീലനവുമായി ധോണിയും കോഹ്‍ലിയും - വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dhoni-and-kohli
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി സിക്സ് അടിക്കാൻ പ്രത്യേക പരിശീലനം നടത്തുന്ന ക്യാപ്റ്റൻ വിരാട് കോ‍ഹ്‌ലിയുടെയും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെയും വിഡിയോ വൈറലാകുന്നു. ബിസിസിഐയാണ് ഇരുവരുടെയും ബാറ്റിങ് പരിശീലനത്തിന്റെ വിഡിയോകൾ പുറത്തുവിട്ടിരിക്കുന്നത്. ഒഡീഷയിലെ കട്ടക്കിൽ വ്യാഴാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം.

പുണെയിൽ നടന്ന ആദ്യ ഏകദിനത്തിൽ മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശജയം. ആദ്യം ബാറ്റു ചെയ്ത് നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ഉയർത്തിയ 351 റൺസ് വിജയലക്ഷ്യം മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിലാണ് ഇന്ത്യ മറികടന്നത്. കോഹ്‍ലിക്കൊപ്പം തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവച്ച കേദാർ യാദവിന്റെ പ്രകടനവും വിജയത്തിൽ നിർണായകമായി. 27-ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്‍ലി ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു.

ആദ്യ ഏകദിനത്തിൽ കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും ഏതു നിമിഷവും ഒരു ബാറ്റിങ് വിസ്ഫോടനത്തിനുള്ള ശേഷി തന്നിൽ ബാക്കിയുണ്ടെന്ന് പലകുറി തെളിയിച്ചിട്ടുള്ള മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും സിക്സ് അടിക്കാൻ പ്രത്യേക പരിശീലനം നടത്തുന്ന വിഡിയോ ബിസിസിഐ പുറത്തുവിട്ടു. ഇനി, ബാറ്റിങ് ആക്രമണവുമായി ഇരുവരും കളം നിറയുന്ന കാഴ്ചയൊന്ന് മനസിൽ കണ്ടുനോക്കൂ. രണ്ടാം ഏകദിനത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് താരങ്ങൾ കരുതിയിരിക്കണമെന്ന് ചുരുക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :