അറുപത്തിരണ്ടാമത് ദേശീയ സ്കൂള്‍ കായികമേളയ്ക്ക് നാളെ പൂണെയില്‍ തുടക്കമാകും.ചരിത്രത്തിലാദ്യമായി സീനിയര്‍, ജൂനിയര്‍ ,സബ്ജൂനിയര് വിഭാഗങ്ങള്‍ പ്രത്യേകമായാണ് മല്‍സരിക്കുന്നത്. പൂണെയില്‍ നടക്കുന്ന സീനിയര്‍ വിഭാഗത്തില്‍ 79 അംഗടീമാണ് കേരളത്തിനായി ബൂട്ടണിയുന്നത്.
സീനിയര്‍ വിഭാഗത്തിലെ പ്രഥമകീരീടം ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രമാണ് പൂണെ ബാലെവാടി സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന കേരളത്തിന്റെ താരങ്ങള്‍ക്ക് മുന്നിലുളളത്. 41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും അടങ്ങുന്നതാണ് കേരളത്തിന്റെ താരനിര. എന്നാല്‍ കൗമാരകുതിപ്പിന് എന്നും ഉൗര്ജമായിരുന്ന ദേശീയ സ്കൂള്‍ അത്ലറ്റിക്ക് മീറ്റ് മൂന്നായി വിഭജിച്ചത് ആവേശം കുറയ്ക്കും. എന്നാല്‍ അത് കുട്ടികളുടെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് പരിശീലകരുടെ ആത്മവിശ്വാസം.
നാലു ദിനങ്ങളിലായി നടക്കുന്ന മേളയില്‍ 40 ഫൈനലുകളാണുളളത്. ആദ്യ ദിനത്തില്‍ 5000 മീറ്റര്‍ ഫൈനല്‍ മാത്രമാണ് നടക്കുക. ദേശീയ സ്കൂള്‍ കായികമേള 7 ന് സമാപിക്കും