സ്കൂൾ കായികോത്സവത്തിൽ പുതുചരിതമെഴുതി എറണാകുളം മണീട് സർക്കാർ സ്കൂൾ. ശ്രീകാന്തിലൂടെ രണ്ട് സ്വർണം നേടിയ മണീട്, ജില്ലക്ക് ഇതുവരെ പതിനൊന്നു പോയിന്റും സമ്മാനിച്ചു. ലോങ്ജംപിലും ഹൈജംപിലുമായിരുന്നു ശ്രീകാന്തിന്റെ നേട്ടം.
ശ്രീകാന്തിന് മുന്നിൽ ഇന്ന് കീഴടങ്ങിയത് ഉയരമാണ്. ഇന്നലെ ദൂരവും. കായിക പാരമ്പര്യം ഏറെയൊന്നും അവകാശപ്പെടാനില്ല മണീടിന്.ആ ചരിത്രമാണ്
ശ്രീകാന്ത് തിരുത്തിയത്. വിവിധയിനങ്ങളിലായി മണീട് സ്കൂളിൽ നിന്ന് 14 കുട്ടികളാണ് മത്സരിക്കുന്നത്.