അണ്ടര്‍ 17 ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധസംഘമായ മഞ്ഞപ്പടയും. കൊച്ചിയില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചാണ് മഞ്ഞപ്പട ലോകകപ്പിനെ വരവേല്‍ക്കുന്നത്.
കൊച്ചിയില്‍ നിര്‍ത്താതെ പെയ്ത മഴയും ഫുട്ബോള്‍ ആവേശം തണുപ്പിക്കുന്നില്ല. മഴയില്‍ ചെളിക്കുളമായ ഗ്രൗണ്ടില്‍ പരുക്കേല്‍ക്കാനുള്ള സാധ്യതപോലും അവഗണിച്ച് ഫുട്ബോള്‍ ആവേശത്തില്‍ അണിചേരുകയായിരുന്നു ഈ യുവതാരങ്ങള്‍. വിദേശതാരങ്ങള്‍ താരങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന പതിനാറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിനു പിന്നാലെ ഐ.എസ്.എല്ലും വരുന്നതിന്റെ ഇരട്ടി ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട.
മൂന്നുദിവസം നീളുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂള്‍ ഗ്രൗണ്ടിലാണ് നടക്കുന്നത്. സെമിയും ഫൈനലും ഞായറാഴ്ച നടക്കും.