അണ്ടര്‍ 17 ലോകകപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ ഫുട് ബോള്‍ ലോകം ഒരു വിസ്മയ ബാലന്റെ ബൂട്ടുകളിലേക്കാണ് ഉറ്റുനോക്കുന്നത്. ഒരുകളിയില്‍ തന്നെ പതിനാറ് ഗോളടിച്ച ജര്‍മനിയുടെ ജാന്‍-ഫീറ്റ് ആര്‍പ്പാണ് ആ യുവ സൂപ്പര്‍താരം.
ഗെര്‍ഡ് മുള്ളറിനും ക്ലോസെക്കും ശേഷം ജര്‍മനിയുടെ മുന്നേറ്റ നിരയില്‍ വിസ്മയം തീര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ജാന്‍-ഫീറ്റ് ആര്പ്പെന്ന കൗമാരതാരം. ഹാംബര്‍ഗ് അണ്ടര്‍ 12 ടീമിന് വേണ്ടി ഒറ്റ മല്‍സരത്തില്‍ 16 ഗോള്‍ നേടിയതോടെയാണ് പയ്യന് ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധകേന്ദ്രമാകുന്നത്.
കഴിഞ്ഞ അണ്ടര്‍ 17 യൂറോ ചാംപ്യന്‍ഷിപ്പില്‍ ജര്‍മനിക്ക് വേണ്ടി 13 മിനിറ്റിനിടെ നേടിയ ഹാട്രിക്കോടെ ഈ പ്രതിഭയെ ലോകം അറിഞ്ഞു.
ഇരു കാലുകള്‍ കൊണ്ടും ഒരേപോലെ ഷോട്ട് പായിക്കാനുള്ള കഴിവും അസാമാന്യ കൃത്യതയുമാണ് ആര്‍പ്പിനെ വ്യത്യസ്തനാക്കുന്നത്. ഹാംബര്‍ഗിനായി 44 കളിയില്‍ നിന്ന് 33 ഗോളുകള്‍ ഇത്വരെ നേടി. സെന്റര്‍ ഫോര്‍വേഡ് പൊസിഷനില്‍ കളിക്കാനാണ് ആര്പ്പിനിഷ്ടം. മുന്‍നിര ക്ലബുകള്‍ വലവീശിയെങ്കിലും കളി പഠിച്ച ഹംബര്‍ഗില്‍ തന്നെ തുടരുന്ന ഹാര്‍പ്പ് കൗമാരലോകകപ്പിലെ സുവര്‍ണ ബൂട്ട് പോരാട്ടത്തിനായി മുന്നിലുണ്ടാകുമെന്നുറപ്പ്